HOME
DETAILS
MAL
യു.എസ് റൈഫിള്‍ അസോസിയേഷനുമായി ബന്ധം വിച്ഛേദിച്ച് കമ്പനികള്‍
backup
February 25 2018 | 02:02 AM
വാഷിങ്ടണ്‍: ഫ്ളോറിഡ സ്കൂള്‍ വെടിവയ്പ്പിനെ തുടര്‍ന്ന് തോക്കുവ്യവസായത്തെ ചൊല്ലി അമേരിക്കയില്‍ പ്രതിഷേധം തുടരുന്നു. രാജ്യത്തെ തോക്കു നിര്‍മാണ ലോബിയുമായി ബന്ധമുള്ള കമ്പനികള്‍ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അതിനിടെ ദേശീയ റൈഫിള്‍ അസോസിയേഷനു(എന്‍.ആര്.എ)മായുള്ള ബന്ധം വിച്ഛേദിച്ച് വിവിധ കമ്പനികള്‍ രംഗത്തെത്തി. കാര്‍ വാടക ഭീമന്മാരായ ഹെര്‍ട്ട്സ്, എന്റര്‍പ്രൈസ് അടക്കമുള്ള കമ്പനികളാണ് എന്‍.ആര്.ഐയുമായുള്ള ബന്ധം വിച്ഛേദിച്ചത്. അസോസിയേഷന് അംഗങ്ങള്‍ക്ക് നേരത്തെ ഈ കമ്പനികള്‍ ഇളവ് അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."