അഫ്ഗാനിസ്താനില്‍ ആക്രമണ പരമ്പര
കാബൂള്‍: അഫ്ഗാനിസ്താനില്‍ സൈികര്‍ക്കുനേരെയുണ്ടായ ആക്രമണ പരമ്പരകളില്‍ 25 മരണം. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഫറഹ് പ്രവിശ്യയില്‍ സൈനിക താവളത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്നു സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടു.
ഫറഹിലെ ബലാ ബുലൂക് ജില്ലയില്‍ താലിബാനാണ് ആക്രമണം നടത്തിയതെന്നാണു വിവരം. ശനിയാഴ്ച രാത്രി വൈകിയാണ് സൈനിക താവളത്തില്‍ താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയത്. ഇവിടെനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. താലിബാനെതിരേ സൈനിക നടപടി ശക്തമാക്കാനുള്ള യു.എസ് നീക്കത്തിനു തിരിച്ചടിയായാണ് അടിക്കടിയുള്ള താലിബാന്‍ ആക്രമണം എന്നാണു വിലയിരുത്തപ്പെടുന്നത്. ബലാ ബുലൂക്കിലേക്കു വസ്തുതാന്വേഷണ സംഘത്തെ അയച്ചതായി പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ യൂനുസ് റസൂലി അറിയിച്ചു.
കാബൂളില്‍ നയതന്ത്ര കെട്ടിടങ്ങള്‍ ഉള്‍പ്പെട്ട മേഖലയിലാണ് ചാവേര്‍ ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവം. അഞ്ചോളം പേര്‍ക്ക് സംഭവത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹെല്‍മന്ദ് പ്രവിശ്യയിലും ചാവേര്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായാണു വിവരം.
കഴിഞ്ഞ രണ്ടു മാസങ്ങളായി രാജ്യത്ത് അതിരൂക്ഷമായ ആക്രമണമാണ് താലിബാന്റെ നേതൃത്വത്തില്‍ നടക്കുന്നത്. കാബൂളിലെ അത്യാഡംബര ഹോട്ടലിലും കാബൂളിലെ നയതന്ത്രമേഖലയിലുമായി കഴിഞ്ഞ മാസം താലിബാന്‍ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈനികര്‍ ഉള്‍പ്പെടെയാണ് ഇത്രയും പേര്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."