നിയോജകമണ്ഡലത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കും: മോന്‍സ് ജോസഫ്
കടുത്തുരുത്തി: കാര്‍ഷിക മേഖല എന്ന പുരോഗതിയ്ക്കും വികസനരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കുന്ന വിവിധ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ സമഗ്രവികസനം ഉറപ്പുവരുത്തുവാന്‍ തീഷ്ണമായ പരിശ്രമം നടത്തുമെന്ന് അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.
യുഡിഎഫ് നിയോജകം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറയുന്നതിനു വേണ്ടി നടത്തിയ പര്യടന പരിപാടിയുടെ സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകള്‍ക്കും ഉപകരിക്കുന്ന വിധത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ സമഗ്ര കുടിവെള്ള പദ്ധതി തൃപ്തികരമായി പൂര്‍ത്തീകരിക്കുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കാത്തതുമൂലം ശോച്യാവസ്ഥയില്‍ കിടക്കുന്ന ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് വരുന്ന 5 വര്‍ഷക്കാലത്തിനുള്ളില്‍ എം.എല്‍.എ. സ്‌കീമില്‍ പരമാവധി ഫണ്ട് ലഭ്യമാക്കുന്നതാണ്. പൂര്‍ത്തീകരിക്കാനുള്ള വിവിധ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
ഓരോ ഗ്രാമപ്രദേശത്തിന്റേയും ആവശ്യങ്ങള്‍ പരിശോധിച്ച് 11 ഗ്രാമപഞ്ചായത്തുകള്‍ക്കും പ്രയോജനകരമാകുന്ന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതാണ്. കടുത്തുരുത്തി നിയോജകമണ്ഡലത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നതിനു വേണ്ടി സാദ്ധ്യമായ മുഴുവന്‍ നടപടികളും സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ ബേബി തൊണ്ടാംകുഴിയുടെ അധ്യക്ഷതയില്‍ തോട്ടുവായില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്. ജോസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ, നിയോജകമണ്ഡലം കണ്‍വീനര്‍ പി.എം.മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി.കുര്യന്‍, കെ.സി.മാത്യു, ബ്ലോക്ക് മെമ്പര്‍ ആന്‍സി ജോസ് യു.ഡി.എഫ്. നേതാക്കളായ സുനു ജോര്‍ജ്ജ്, ജോണ്‍ നീലംപറമ്പില്‍, സി.എം.ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."