HOME
DETAILS
MAL
സി.ബി.ഐ അന്വേഷണം സര്‍ക്കാര്‍ തള്ളുമെന്ന് പ്രതീക്ഷിച്ചു- സുധാകരന്‍
backup
February 26 2018 | 05:02 AM
കണ്ണൂര്‍: സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളുമെന്ന് പ്രതീക്ഷിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ട്. പിണറായിയും കോടിയേരിയും ജില്ലാ നേതൃത്വത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരി ഒരിക്കല്‍ പറയുന്നത് മാറ്റിപ്പറയുന്നത് സമ്മര്‍ദ്ദം കൊണ്ടാണെന്ന് സുധാകരന്‍ ആരോപിച്ചു.
ജില്ലാ നേതൃത്വത്തിന്റെ പങ്കു പുറത്തു വരുമെന്ന പേടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് തീരുമാനിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ സമരം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."