HOME
DETAILS

സിറിയയില്‍ ആക്രമണം തുടരുന്നു: വെടിനിര്‍ത്തല്‍ ആവശ്യവുമായി വീണ്ടും യു.എന്‍

  
backup
February 26 2018 | 22:02 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81

യുനൈറ്റഡ് നാഷന്‍സ്/ ദമസ്‌കസ്: സിറിയയോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് വീണ്ടും ഐക്യരാഷ്ട്രസഭ. കഴിഞ്ഞ ദിവസം രക്ഷാസമിതി പാസാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ മുഖവിലയ്‌ക്കെടുക്കാതെ സിറിയന്‍ സൈന്യം ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് അനുനയശ്രമവുമായി വീണ്ടും യു.എന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെയും കിഴക്കന്‍ ഗൗഥയില്‍ സിറിയന്‍ സൈന്യം ബോംബ് വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. മേഖലയിലെ പ്രധാന നഗരമായ ദൗമയിലും ഹാരസ്തയിലും ഇന്നലെ ഒന്‍പതു സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് (എസ്.ഒ.എച്ച്.ആര്‍) വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ എല്ലാവരും ഒരുകുടുംബത്തിലെ അംഗങ്ങളാണെന്നാണു വിവരം. ഇതോടെ എട്ടു ദിവസത്തിനിടെ മേഖലയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 541 ആയി. വിമത ആക്രമണത്തില്‍ സര്‍ക്കാര്‍ സൈന്യത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2013 മുതല്‍ വിമതനിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൗഥ ഇറാന്‍-റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ കീഴടക്കാനാണ് സിറിയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാലു ലക്ഷത്തോളം ജനങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
യു.എന്‍ പ്രമേയം സിറിയ കാര്യക്ഷമമായി നടപ്പാക്കിയാല്‍ മാത്രമേ അത് അര്‍ഥവത്താകുകയുള്ളൂവെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. യു.എന്‍ ആസ്ഥാനത്ത് ഹ്യുമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗുട്ടറസ്. കിഴക്കന്‍ ഗൗഥ ഭൂമിയിലെ നരകമായിത്തീരുന്നതിനുമുന്‍പ് ആക്രമണം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വെടിനിര്‍ത്തല്‍ എങ്ങനെ നടപ്പാക്കുമെന്നകാര്യത്തില്‍ വ്യക്തതവരാതെ സിറിയ രക്ഷാസമിതിയുടെ ആഹ്വാനം അനുസരിക്കാനിടയില്ലെന്ന് സഖ്യകക്ഷിയായ റഷ്യ വ്യക്തമാക്കി.
ശനിയാഴ്ചയാണ് യു.എന്‍ രക്ഷാസമിതി സിറിയന്‍ വിഷയത്തില്‍ അടിയന്തര യോഗം ചേര്‍ന്നത്.
രാജ്യത്ത് ഒരുമാസത്തേക്ക് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കുവൈത്തും സ്വീഡനും ചേര്‍ന്നു തയാറാക്കിയ പ്രമേയം ഏകകണ്ഠമായാണ് യോഗം പാസാക്കിയത്. നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന റഷ്യയും അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
യു.എന്‍ പ്രമേയത്തെ തുടര്‍ന്ന് മേഖലയില്‍ ആക്രമണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഒന്‍പതുപേര്‍ കൊല്ലപ്പെട്ട സംഭവം ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്നലെ കാര്യമായ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞായറാഴ്ച ദൗമയില്‍ 20 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ സന്നദ്ധ സംഘമായ യൂനിയന്‍ ഓപ് മെഡിക്കല്‍ കെയര്‍ ആന്‍ഡ് റിലീഫ് ഓര്‍ഗനൈസേഷന്‍ (യു.ഒ.എസ്.എസ്.എം) പറഞ്ഞു.
അടിയന്തര ഭക്ഷ്യവസ്തുക്കളും വൈദ്യസഹായങ്ങളും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രക്ഷാസമിതി പ്രമേയം പാസാക്കിയത്. വ്യാഴാഴ്ച അവതരിപ്പിക്കേണ്ടിയിരുന്ന പ്രമേയം റഷ്യയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നീണ്ടുപോയത്.
നേരത്തെ തയാറാക്കി അംഗരാജ്യങ്ങള്‍ക്ക് അയച്ചുകൊടുത്ത കരടുപ്രമേയത്തില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു റഷ്യയുടെ തടസവാദം. ഐ.എസ്, അല്‍ഖാഇദ, അല്‍ഖാഇദയുടെ പ്രാദേശിക ഘടകമായ നുസ്‌റ ഫ്രന്റ് എന്നിവയ്‌ക്കെതിരേ നടപടി തുടരുമെന്നാണ് അറിയുന്നത്.
നേരത്തെ രക്ഷാസമിതി ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിച്ച സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നടപടി തുടരുന്നതിന് പ്രമേയം തടസമല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago