12 കുഴല്‍കിണറുകള്‍; എന്നിട്ടും കുടിക്കാനിത്തിരി വെള്ളമില്ല
എരുത്തേമ്പതി: കുടിക്കാനും, കൃഷിക്കുംവേണ്ടി കാലങ്ങളായി കൊഴിഞ്ഞാമ്പാറ ഫാര്‍ക്കയിലെ ജനങ്ങള്‍ കൂടുതലായും കുഴല്‍ കിണറുകളിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുഴല്‍കിണറുകളിലും വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. 1000 അടി വരെ കുഴിച്ചിട്ടും കുഴല്‍കിണറുകളില്‍ വെള്ളം കിട്ടുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത് .വില്ലൂന്നി മെത്തക്കളത്തെകര്‍ഷകന്‍ തങ്കരാജ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കുഴിച്ചത് 12 കുഴല്‍കിണറുകള്‍.എന്നിട്ടും ഇവയിലൊന്നും ആവശ്യത്തിന് വെള്ളം കിട്ടിയില്ല.എല്ലാം കുഴിച്ചു മൂടി. ബാങ്കുകളില്‍ നിന്നും,പലിശക്ക് വാങ്ങിയും 13 ലക്ഷംചിലവാക്കിയിട്ടും വെള്ളം കിട്ടാത്ത വിഷമത്തിലാണ് തങ്കരാജ്.വെള്ളം കിട്ടാത്തതിനാല്‍ കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ട് .പത്ത് പശുക്കളെ വാങ്ങി. പാല്‍ കറന്ന് വിറ്റു ജീവിക്കാനും പറ്റാത്ത അവസ്ഥ.പശുക്കള്‍ക്ക് വെള്ളം കൊടുക്കണം,അവയെ കുളിപ്പിക്കണം.ഇതിനൊക്കെ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ട് വരുന്ന ലോറി വെള്ളമാണ് ആശ്രയം. 12 ഏക്കറോളം വരുന്ന കൃഷി സ്ഥലത്തെ തെങ്ങുകള്‍ വെള്ളമില്ലാതെ ഉണങ്ങിക്കരിഞ്ഞു .എന്നാല്‍ ആര്‍.ബി.സി. കനാല്‍ നിര്‍മ്മിച്ചാല്‍ വെള്ളം കിട്ടുമെന്ന പ്രതീക്ഷയില്‍ ഇപ്പോള്‍ ഇദ്ദേഹം 60 സെന്റ് സ്ഥലവും,അതിലെ 48 തെങ്ങുകളും വിട്ടു കൊടുത്തിരിക്കുകയാണ്. ഇപ്പോഴാണെങ്കില്‍ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിനു് നിയന്ത്രണം വന്നതും ഇവിടത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഭൂമിയില്‍ അടിത്തട്ടില്‍ ജലനിരപ്പ് കുറയുന്നതും വെള്ളം കിട്ടാന്‍ പ്രയാസമുണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."