വറുതിയില്‍ കിഴക്കന്‍ മേഖല
പാലക്കാട് : കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളിന്ന്കുടിക്കാനും,കുളിക്കാനും,കാലികള്‍ക്കു നല്‍കാനും വെള്ളം വില നല്‍കി വാങ്ങേണ്ട അതീവ ഗുരുതരാവസ്ഥ നേരിടുകയാണ് .രണ്ടു കുടം വെള്ളത്തിനായി രാത്രിയും പകലും കുടങ്ങളുമായി കാത്തിരിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠനം മുടക്കി വെള്ളത്തിനായി കാത്തിരിക്കുന്നു. വില്ലൂന്നിയിലെ 60 കുട്ടികളെസംരക്ഷിക്കുന്ന ചൈല്‍ഡ് ഹോമില്‍ രണ്ടു ദിവസത്തിലൊരിക്കല്‍ 1600രൂപ നല്‍കി ഒരു ലോറിവെള്ളം വാങ്ങിച്ചാണ് ഉപയോഗിക്കുന്നത് .കോരയാറും ,വരട്ടയാറുംനീരൊഴുക്കില്ലാതെ വരണ്ടു കിടക്കാന്‍തുടങ്ങിയിട്ട്40വര്‍ഷത്തിലധികമായി.ജലസ്രോതസുകളായ കുളങ്ങളും എരികളും വരണ്ടുകിടക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് കുളിക്കാനും കൃഷിവെള്ളത്തിനും തുള്ളിവെള്ളംകിട്ടാനില്ല.കോടികള്‍ മുടക്കിയ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുണ്ടെങ്കിലും ഇവയിലേക്ക് വെള്ളം പമ്പിങ് നടത്തുന്ന സ്ഥലങ്ങളില്‍ വെള്ളം അടിത്തട്ടിലായി. ആളിയാറില്‍ നിന്നും വെള്ളംകിട്ടിയില്ലെങ്കില്‍ കുടിവെള്ളത്തിനും ഏറെ കഷ്ടപ്പെടും.കന്നുകാലികള്‍ക്ക്കഴുകാനും,കുടിക്കാനും വെള്ളം വിലക്ക് വാങ്ങണമെന്ന് ക്ഷീരകര്‍ഷകന്‍ വില്ലൂന്നിയിലെ സെല്‍വരാജ് പറയുന്നു.എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെകുളങ്ങളെല്ലാം വരണ്ടുണങ്ങി.അവയില്‍ വെള്ളമില്ലാത്തതിനാല്‍ കിണറുകളിലും വെള്ളംവറ്റി.കഴിഞ്ഞ 15 വര്‍ഷമായി എരുത്തേമ്പതിപഞ്ചായത്തില്‍നെല്‍കൃഷി ചെയ്യാന്‍ വെള്ളംകിട്ടുന്നില്ല. ഇപ്പോള്‍ പച്ചക്കറി കൃഷിയുണ്ടെങ്കിലും കനാല്‍ വെള്ളം ഇല്ലാത്തതിനാല്‍ വിള ഉണക്കം പതിവാണ് വെള്ളത്തിന്റെ പേരില്‍ വടകരപതിഗ്രാമപഞ്ചായത്തില്‍ അധികാരത്തില്‍വന്ന ആര്‍.ബി.സിയും ജനങ്ങള്‍ക്ക് കുടിവെള്ളംനല്‍കാന്‍ ഏറെ കഷ്ടപ്പെടുകയാണ് .മാസങ്ങളായി സ്ത്രീകള്‍ കുടിക്കാനിത്തിരി വെള്ളത്തിനുവേണ്ടി സമരത്തിലാണ് .അതിര്‍ത്തിയിലെ പലകര്‍ഷകരും വീടുംസ്ഥലവും,ഭൂമിയുംഒക്കെ വിറ്റ് തമിഴ്‌നാട്ടിലേക്ക് കുടിയേറാന്‍ കാത്തിരിപ്പാണ് .എന്നാല്‍ വെള്ളം ഇല്ലാത്തതിനാല്‍ ആരും വാങ്ങിക്കാന്‍തയാറാവുന്നില്ലെന്ന് മെത്തക്കളത്തെ കര്‍ഷകരായ സദാനന്ദവും,ആറുച്ചാമിയും പറയുന്നു. തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന വടകരപ്പതിയിലെയും,എരുത്തേമ്പതിയിലെയും കര്‍ഷകര്‍ ചിറ്റൂര്‍പ്രദേശത്തെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് പറയുന്നവരാണ്.അവിടെയാണെങ്കില്‍ വെള്ളത്തിന്ഇത്ര കഷ്ട്ടപെടേണ്ടി വരില്ലെന്നാണ് അവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."