'പുതിയാപ്ല പക്ഷി' തിരുന്നാവായയില്‍
തിരുനാവായ: മലബാറുകാരുടെ പുതിയാപ്ല പക്ഷിയും ഇസ്‌റാഈലിന്റെ ദേശീയപക്ഷിയുമായ ഉപ്പൂപ്പന്‍ കിളിയും തിരുന്നാവായയുടെ പക്ഷിപ്പട്ടികയില്‍. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സി (ഐ.യു.സി.എന്‍) ന്റെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട ഹുപ്പിനെ മഞ്ചാടിത്തുരുത്തില്‍നിന്നാണ് കണ്ടെത്തിയത്.
പക്ഷി നിരീക്ഷകനായ നസറുദ്ദീന്‍ തിരൂരാണ് ഉപ്പൂപ്പന്റെ ചിത്രം പകര്‍ത്തിയത്. യൂറോപ്പ്, ഏഷ്യ, വടക്കന്‍ ആഫ്രിക്ക എന്നി രാജ്യങ്ങളില്‍ ധാരാളം ഉപജാതികളില്‍ കണ്ടുവരുന്ന ഈ പക്ഷി ഹുപ്പു എന്ന ശാസ്ത്രീയനാമത്തിലും അറിയപ്പെടുന്നു. തലയുടെ മുന്നില്‍നിന്നു പിറകിലേക്കു വിശറിപോലെയുള്ള കിരീടത്തൂവലുകളും 'ഹൂപ്പ്, ഹൂപ്പ് ' എന്ന ശബ്ദവുമാണ് ഉപ്പൂപ്പന്റ പ്രധാന ആകര്‍ഷണം. മുപ്പത് സെന്റീമീറ്ററോളം നീളത്തില്‍ വിടര്‍ത്തിയ ചിറകുകള്‍ക്ക് 45 സെന്റീമീറ്റര്‍ അകലമുണ്ടാകും. നീണ്ടു വീതി കുറഞ്ഞ കൊക്കുകളാണ്.
ശക്തമായ പേശികളുള്ള കൊക്കുകള്‍ മണ്ണില്‍ കുത്തിയിറക്കാനും ആ അവസ്ഥയില്‍ കൊക്ക് തുറക്കാനും ഇരയെ പിടികൂടാനും കഴിയുമെന്നതും പ്രത്യേകതയാണ്. ഫെബ്രുവരി മുതല്‍ ജൂലൈ വരെയാണ് ഇവയുടെ പ്രത്യുല്‍പാദന കാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."