ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു
മുംബൈ: ദുബൈയില്‍ വച്ച് മരണപ്പെട്ട നടി ശ്രീദേവിയുടെ മൃതദേഹവുമായി ഇന്ത്യയിലേക്ക് വിമാനം പുറപ്പെട്ടു. ദുബൈ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം ഒമ്പതോടെയാണ് മുംബൈ വിമാനത്താവളത്തിലെത്തും.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബൈ പൊലിസ് അറിയിച്ചു. നടിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു. മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിട്ടുനല്‍കിയത്.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബൈ മീഡിയ ഓഫിസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഭര്‍ത്താവ് ബോണി കപൂറിനെ ദുബൈ പൊലിസ് ചോദ്യം ചെയ്തിരുന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടാണ് സംശയങ്ങള്‍ക്ക് ഇടവരുത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്നും മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോർട്ട് പ്രോസിക്യൂഷന്‍ ശരിവയ്ക്കുകയുമായിരുന്നു.
ശനിയാഴ്ച രാത്രി 11.30ന് ദുബൈയില്‍വച്ചായിരുന്നു അന്‍പത്തിനാലുകാരിയായ ശ്രീദേവിയുടെ അന്ത്യം. ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ ദുബൈയിലെത്തിയത്. മരണ സമായത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."