HOME
DETAILS
MAL
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം
backup
February 27 2018 | 20:02 PM
ചണ്ഡിഗഡ്: ലുധിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം.
95 വാര്‍ഡുകളില്‍ 62 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചപ്പോള്‍ സഖ്യകക്ഷികളായ ശിരോമണി അകാലിദള്‍-ബി.ജെ.പി പാര്‍ട്ടികള്‍ക്ക് 21 വാര്‍ഡുകളിലാണ് വിജയിക്കാനായത്. അകാലിദളിന് 11 വാര്‍ഡുകളും ബി.ജെ.പിക്ക് 10 വാര്‍ഡുകളും ലഭിച്ചു. 494 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്. ശനിയാഴ്ച നടന്ന തെരഞ്ഞടുപ്പിനിടയില്‍ പലയിടത്തും സംഘര്‍ഷവും ബൂത്തുപിടിത്തവുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."