സുവര്‍ണ ക്ഷേത്രത്തെ വത്തിക്കാന്‍ മാതൃകയിലാക്കണമെന്ന് സിഖ് സംഘടനകള്‍
അമൃത്സര്‍: മറ്റ് രാജ്യങ്ങളിലെ പരിഷ്കരണ വാദികളായ സിഖ് സംഘടനകളുമായി പ്രധാനമന്ത്രി രഹസ്യ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. 2015ല്‍ മോദിയുടെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിനിടയിലാണ് സിഖ് സംഘടനകളുമായി ചര്‍ച്ച നടത്തിയതെന്നാണ് വിവരം. ചര്‍ച്ചയില്‍ ചില കാര്യങ്ങള്‍ സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
1984ല്‍ സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടി സംബന്ധിച്ച് അന്താരാഷ്ട്ര വേദിയില്‍ വച്ച് പ്രധാനമന്ത്രി ക്ഷമാപണം നടത്തുക, സുവര്‍ണ ക്ഷേത്രത്തിന് വത്തിക്കാന്‍ മാതൃകയില്‍ പ്രത്യേക പദവി നല്‍കുക,അകാല്‍ തഖ്തിനും ഹര്‍മന്ദര്‍ സാഹിബിനും പ്രത്യേക പദവി നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ പ്രധാനമന്ത്രിക്കു മുന്പില് ഉന്നയിച്ചത്.
2015ലെ ലണ്ടന്‍ സന്ദര്‍ശനത്തില്‍ 30 സിഖ് സംഘടനാ നേതാക്കളുമായി മോദി ചര്‍ച്ച നടത്തിയിരുന്നു.
തുടര്‍ന്ന് നടന്ന സംവാദത്തിലാണ് നേതാക്കള്‍ ചില ഉപാധികള്‍ മുന്നോട്ട് വച്ചത്.
ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ വിലക്കുള്ള വിദേശത്തുള്ള സിഖ് ആക്ടിവിസ്റ്റുകളെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ഉപാധികളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."