സുഗതന്റെ ആത്മഹത്യ: എ.ഐ.വൈ.എഫ് നേതാവ് കസ്റ്റഡിയില്‍
കൊല്ലം: കൊല്ലം പുനലൂരില്‍ സുഗതന് ആത്മഹത്യ ചെയ്ത കേസില്‍ എ.ഐ.വൈ.എഫ് നേതാവ് കസ്റ്റഡിയില്‍. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷാണ് പൊലിസിന്റെ പിടിയിലായത്.
കേസില്‍ മറ്റ് രണ്ടു പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവത്തില്‍ ജില്ലാ ഭരണകൂടം വിളക്കുടി പഞ്ചായത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രവാസിയായ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ സുഗതന് കഴിഞ്ഞ 23നായിരുന്നു നിര്‍മാണത്തിലിരുന്ന തന്റെ വര്‍ക്ഷോപ്പില്‍ തൂങ്ങി മരിച്ചത്. വയല്‍ നികത്തിയ സ്ഥലത്താണ് വര്‍ക്ഷോപ്പ് നിര്മിക്കുന്നതെന്നാരോപിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. മരണത്തില്‍ പൊലിസ് അന്വേഷണം ഇഴയുന്നുവെന്ന ആരോപണവുമായി സുഗതന്റെ ബന്ധുക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്.
മറ്റാരൊക്കെയാണു സംഘത്തില്‍ ഉണ്ടായിരുന്നതെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."