ഈ പ്രായത്തിലും ടെന്നീസിനോടുള്ള പ്രണയം കാത്തുസൂക്ഷിക്കുന്ന ഫെഡററാണ് എന്നും ഒന്നാമന്: റാഫേല്‍ നദാല്‍
മെക്സിക്കോ: ടെന്നീസില്‍ ഒന്നാം നമ്പര്‍ താരമാവുക എന്നത് പ്രയാസകരമാണ്. എന്നാല്‍, നിലവിലെ ഒന്നാം താരമായ സ്വിസ് താരം റോജര്‍ ഫെഡറര്‍ എന്നും ഒന്നാം സ്ഥാനത്താണെന്ന് റാഫേല്‍ നദാല്‍. ഈ പ്രായത്തിലും കളിയോടുള്ള പ്രണയം കാത്തുസൂക്ഷിക്കുന്നതാണ് അദ്ദേഹത്തെ ഒന്നാം റാങ്കില്‍ എത്തിച്ചത്. എന്നാല്‍, ടെന്നീസിലെ ഇതിഹാസ താരമെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് ഒന്നാം റാങ്കില്‍ എത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം എന്നും ഒന്നാം സ്ഥാനത്താണെന്നും റാഫേല്‍ നദാല്‍ പറഞ്ഞു.
മെക്സിക്കന്‍ ഓപണില്‍ മത്സരിക്കുകായണ് നദാല്‍ ഇപ്പോള്‍. ആസ്ത്രേലിയന്‍ ഓപണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരുക്കേറ്റ് പിന്മാറിയതിനെ ശേഷം ആദ്യമായാണ് നദാല്‍ കോര്‍ട്ടിലെത്തുന്നത്.
റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടി കളിക്കാരനാണ് 36കാരനായ സ്വിസ് താരം റോജര്‍ ഫെഡറര്‍. ആന്ദ്ര അഗാസിയുടെ റെക്കോര്‍ഡാണ് ഫെഡറര്‍ പഴങ്കഥയാക്കിയത്. 33 വയസുള്ളപ്പോഴാണ് അഗാസി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."