HOME
DETAILS
MAL
മധുവിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനകരം: മുഖ്യമന്ത്രി
backup
February 28 2018 | 06:02 AM
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവം പരിഷ്കൃത സമൂഹത്തിന് അപമാനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അക്രമണത്തെതുടര്ന്നുണ്ടായ ശരീരത്തിലെ മുറിവുകളാണ് മധുവിന്റെ മരണകാരണം. അഗളി ഡി.വൈ.എസ്.പി കേസ് അന്വേഷിക്കുകയാണ്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
മധുവിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേരളം കൊലപാതകികളുടെ പറുദീസയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."