ബഹ്‌റൈനില്‍ കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
മനാമ: ബഹ്‌റൈനില്‍ നിന്നു കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്‌റൈനില്‍ ഫുട്‌ബോള്‍ കോച്ചായി ജോലി ചെയ്തിരുന്ന കണ്ണൂര്‍പയ്യാമ്പലം സ്വദേശിയായ ഒ.കെ തിലകന്‍ (60) എന്ന ടൈറ്റാനിയം തിലകനെയാണ് ബുധനാഴ്ച കാലത്ത് ഇവിടെ ഹിദ്ദിലെ പാലത്തിന് താഴെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പാലത്തിന്റെ ഭിത്തിയോട് ചേര്‍ന്നുള്ള വലിയ പൈപ്പ് കണക്ഷനുകള്‍ക്കിടയില്‍ വെള്ളത്തില്‍ തട്ടാതെ ഒരു കയറില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് തിലകന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഐ.സി.ആര്‍.എഫ് അംഗം സുധീര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ജനങ്ങള്‍ ശ്രദ്ധിക്കാത്ത പാലത്തിന്റെ ഈ ഭാഗത്തുള്ള മരണമായതിനാല്‍ മരണം നടന്ന് ഏറെ ദിവസങ്ങള്‍ പിന്നിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ബുധനാഴ്ച കാലത്ത് 11 മണിയോടെ പൊലിസ് എത്തിയാണ് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്.
ഈ സമയം മൃതദേഹം തിരിച്ചറിയാനാവാത്ത വിധം അഴുകിയിരുന്നു. ഇദ്ധേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന ബഹ്‌റൈന്‍ ഐഡന്റി കാര്‍ഡ് (സി.പി.ആര്‍) മുഖേനെയാണ് ആളെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ 5 വര്‍ഷമായി ബഹ്‌റൈനിലുള്ള തിലകനെ ഫെബ്രുവരി 4മുതല്‍ ഹൂറയിലെ താമസ സ്ഥലത്ത് നിന്നാണ് കാണാതായത്. ഇതേ തുടര്‍ന്ന് തിലകന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും മലയാളിയുമായ അഡ്വ. ലതീഷ് ഭരതന്‍ ബഹ്‌റൈന്‍ പൊലിസില്‍ പരാതി നല്‍കുകയും പൊലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം സോഷ്യല്‍ മീഡിയകള്‍ വഴിയും തിലകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നിരുന്നു. തിലകനെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നഭ്യര്‍ത്ഥിച്ച് അഡ്വ. ലതീഷ് ഭരതന്റെ ഫോണ്‍ നന്പര്‍ സഹിതം സുപ്രഭാതവും ഇക്കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
[caption id="attachment_493146" align="alignnone" width="630"] തിലകനെ മരിച്ച നിലയില്‍ കണ്ടെത്തിയ പാലം[/caption]
പ്രമുഖ സ്ഥാപനമായ ടൈറ്റാനിയത്തിന് വേണ്ടി ബുട്ട് അണിഞ്ഞ തിലകന്‍ ടൈറ്റാനിയന്‍ തിലകന്‍ എന്നാണ് ഇവിടെ അറിയപ്പെട്ടിരുന്നത്. അഡ്വ. ലതീഷ് ഭരതന്‍ സ്ഥാപിച്ച ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലകനായാണ് ജോലി ചെയ്തിരുന്നത്. നിരവധി പേര്‍ തിലകന്റെ കീഴില്‍ ഫുട്‌ബോള്‍ പരിശീലനം നേടിയിരുന്നു.
വീട്ടിലേക്ക് സ്ഥിരമായ വിളിച്ചിരുന്ന തിലകന്‍ ജനുവരി.22നു ശേഷം വീടുമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് വീട്ടുകാരും അറിയിച്ചിരുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട തിരക്കുള്ളത് കൊണ്ടാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്.
ഇതിനിടെ എം.ബി.എ ബിരുദധാരിയായ മകള്‍ ദര്‍ശനയെ ബഹ്‌റൈനിലെത്തിക്കാനുള്ള തയ്യാറെടുപ്പും തിലകന്‍ നടത്തിയിരുന്നു. ജനുവരി 31ന് വാട്‌സ്ആപ്പ് വഴി വിസയുടെ കാര്യം അന്വേഷിച്ച മകള്‍ക്ക് വിസ റെഡിയാണെന്നും രണ്ടാഴ്ചകൊണ്ട് ബഹ്‌റൈനിലെത്താമെന്ന് ഫെബ്രുവരി 1ന് തിലകന്‍ മറുപടി അയക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഫെബ്രുവരി 4 മുതലാണ് തിലകനെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്. തിലകന്‍ ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കേരള പ്രവാസി കമ്മീഷണ്‍ അംഗം കൂടിയായ സുബൈര്‍ കണ്ണൂരിന്റെയും ബഹ്‌റൈന്‍ കെ.എം.സി.സി. ഭാരവാഹികളുടെയും നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."