HOME
DETAILS
MAL
ഐ.പി.എല്ലിലും ഇനി ഡി.ആര്.എസ്
backup
February 28 2018 | 20:02 PM
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടങ്ങളില്‍ ഉപയോഗിക്കുന്ന ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡി.ആര്.എസ്) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 മത്സരങ്ങളിലും ഉപയോഗിക്കാന്‍ ബി.സി.സി.ഐ തീരുമാനം. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബി.സി.സി.ഐ ഡി.ആര്.എസ് സിസ്റ്റം ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. നേരത്തെ മറ്റ് ടീമുകള്‍ സിസ്റ്റത്തെ പിന്തുണച്ചപ്പോള്‍ ഇന്ത്യന്‍ ബോര്‍ഡ് ഇതിനെതിരേ കടുത്ത നിലപാടുമായി രംഗത്തുണ്ടായിരുന്നു. പിന്നീട് 2016ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് ബി.സി.സി.ഐ സിസ്റ്റം ഉപയോഗിക്കാന്‍ ആദ്യമായി അനുമതി നല്‍കിയത്. എന്നിട്ടും ഐ.പി.എല്ലില്‍ ഇത് നിലവില്‍ വന്നിരുന്നില്ല. ഒടുവില്‍ 11ാം അധ്യായം ഈ വര്‍ഷം നടക്കാനിരിക്കേയാണ് ബോര്‍ഡ് അനുകൂല നിലപാടുമായി ഇപ്പോള്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."