HOME
DETAILS

കേരളത്തിനും ആയുര്‍വേദത്തിനും നന്ദി പറഞ്ഞ് ഫ്രഞ്ച് ബാലിക

  
backup
March 01 2018 | 02:03 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a4%e0%b5%8d


വൈക്കം: കേരളത്തിനും ആയുര്‍വേദത്തിനും നന്ദി പറഞ്ഞ് പുതു ജീവിതത്തിലേക്കു പിച്ചവയ്ക്കുകയാണ് ലൂണ എന്ന ഫ്രഞ്ച് ബാ ലിക. ജനിച്ചതു തന്നെ ഹൃദയത്തിന് ഘടനാവൈകല്യമുണ്ടാക്കുന്ന ട്രങ്കസ് ആര്‍ട്ടിരിയോസിസ് എന്ന സഹജ രോഗവുമായാണ്. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂന്നുമാസം പ്രായമുള്ളപ്പോഴും ഏഴാം വയസിലും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയയാകേണ്ടി വന്നു. ജീവിതം സാധാരണ നിലയിലേക്കു തിരികെയെത്തുമ്പോഴാണ് ലൂണക്ക് എഫ്.എസ്.എച്ച് മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക വൈകല്യമുണ്ടെന്ന വേദനിപ്പിക്കുന്ന യാഥാര്‍ഥ്യം പാരീസിലെ സ്‌പെഷാലിറ്റി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മുഖത്തെയും തോളിലെയും കൈകാലുകളിലെയും മാംസപേശികള്‍ ക്രമേണ ശോഷിച്ച് പ്രവര്‍ത്തനശേഷി നഷ്ടപ്പെടുന്ന അപൂര്‍വ ജനിതക രോഗമാണ് മസ്‌കുലര്‍ ഡിസ്‌ട്രോഫി. ഇതേതുടര്‍ന്ന് വിഷാദരോഗത്തിനും അടിമയായി.


ലൂണയുടെ മാതാവ് ക്ലയര്‍ മകളുടെ ചികിത്സയ്ക്കായി ഫിസിയോതെറാപ്പി, ഓസ്റ്റിയോപ്പതി, കെനീസിയോ തെറാപ്പി മുതലായവ പരീക്ഷിച്ചുവെങ്കിലും ആശ്വാസം താല്‍ക്കാലികമായിരുന്നു. ലൂണയുടെ ചലനശേഷി നാള്‍ക്കുനാള്‍ മോശമായിക്കൊണ്ടിരുന്നു. പിന്നീട് മിഷേല്‍ എന്ന ഫ്രഞ്ച് ആയുര്‍വേദ വിദഗ്ധരുടെ കീഴില്‍ തിരുമ്മ് ചികിത്സയും യോഗാസനങ്ങളും പരിശീലിച്ചു. അപ്പോഴേക്കും ലൂണ പൂര്‍ണമായും വീല്‍ചെയറിനെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. അവളുടെ ആരോഗ്യനില മോശമാകുന്നത് തിരിച്ചറിഞ്ഞ മിഷേല്‍ ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ക്ലാസുകള്‍ക്കും പരിശീലനങ്ങളും നടത്താറുള്ള വൈക്കത്തെ ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെ ഡോക്ടര്‍ വിജിത്ത് ശശിധറിനെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സമയം മൂന്നാമതൊരു ഹൃദയശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്നായിരുന്നു ഫ്രാന്‍സിലെ ഡോക്ടര്‍മാരുടെ നിര്‍ദേശം. 2017 ഫെബ്രുവരിയിലാണ് നേരിയ പ്രതീക്ഷയുമായി ലൂണയും മാതാവ് ക്ലയറും ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രത്തിലെത്തിയത്. ഒരു മാസത്തെ ചികിത്സയ്ക്കു ശേഷം മടങ്ങിപ്പോകുമ്പോള്‍ കൈകാലുകള്‍ക്ക് ബലവും ചലനശേഷിയും വര്‍ധിച്ചതായും നട്ടെല്ലിനുണ്ടായിരുന്ന വളവ് കുറഞ്ഞു വരുന്നതായും ബോധ്യപ്പെട്ടു. ഒരുവര്‍ഷത്തിനുള്ളില്‍ ചികിത്സയ്ക്കായി വീണ്ടും ലൂണ കേരളത്തിലെത്തി. ഇപ്പോള്‍ പരസഹായമില്ലാതെ സ്വന്തം ജീവിതം നയിക്കാന്‍ പ്രാപ്തയാണവള്‍. ഉന്മേഷവതിയായ ലൂണ സ്വയം കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുകയും മുടി ചീകുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്നു.


വീല്‍ചെയര്‍ ഉപേക്ഷിച്ച് ഏതാനും മാസങ്ങളായി പതിവായി സ്‌കൂളില്‍ പോകുന്നുണ്ട്. വിഷാദ രോഗത്തില്‍ നിന്ന് മുക്തിനേടിയ ലൂണ ഇന്നു ഫാഷന്‍ ഡിസൈനറാകണമെന്ന സ്വപ്നത്തിലാണ്. നേരത്തേ നിര്‍ദേശിച്ചിരുന്ന മൂന്നാമത്തെ ഹൃദയശസ്ത്രക്രിയ വേണ്ടി വരില്ലെന്ന് ഫ്രാന്‍സിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശോധന ചികിത്സയും പഞ്ചകര്‍മയുമാണ് പ്രധാനമായും ലൂണയ്ക്ക് നല്‍കിയതെന്ന് ഡോക്ടര്‍ വിജിത്ത് ശശിധര്‍ പറഞ്ഞു. ആയുര്‍വേദത്തിന്റെ ഈ ചികിത്സാ അനുഭവത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ഗൗരവമായ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ലൂണയ്ക്കും മാതാവ് ക്ലയറിനുമൊപ്പമുണ്ടായിരുന്ന പാരീസ് ബിഷാ ഹോസ്പിറ്റലിലെ ജെറിയാട്രിക്‌സ് വിഭാഗം മുന്‍മേധാവി ഡോക്ടര്‍ സില്‍വി ലഗ്രേനും പാരീസില്‍ നഴ്‌സായ വാനിസയും അഭിപ്രായപ്പെട്ടു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago