ശുഹൈബ് വധം: രണ്ട് പേര് കൂടി അറസ്റ്റില്‍
കണ്ണൂര്‍:എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ വധത്തില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. മട്ടന്നൂര്‍ പാലയോട് സ്വദേശി സഞ്ജയ്,രജത്ത് എന്നിവരാണ് അറസ്റ്റിലായത്.
ഗൂഢാലോചന, ആയുധം ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയിന് പങ്കുണ്ടെന്ന് പൊലിസ് പറഞ്ഞു. രജത്താണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത്.
അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരെ ഇന്നലെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തതിനു ശേഷം അന്വേഷണസംഘം ഇന്നലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ശുഹൈബ് വധവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. നാലുപേര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരാണ്.
കൊലപാതകത്തിനുപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങളും ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഗൂഢാലോചന നടത്തിയതും കൊലപാതകത്തിനു ശേഷം ഒത്തുകൂടിയതുമായ വെള്ളപറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത്. മൂന്ന് വാളുകളാണ് ഇന്നലെ ഉച്ചയോടെ സമീപത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."