ആദിവാസി ചികിത്സ കിട്ടാതെ മരിച്ചതിനെപ്പറ്റി അന്വേഷിക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ആദിവാസി കുടുംബനാഥന്‍ മരണമടയുകയും മൃതശരീരം ആശുപത്രി വാര്‍ഡില്‍ ആറുമണിക്കൂറോളം അനാഥമായി കിടക്കുകയും ചെയ്ത സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആദിവാസി ക്ഷേമത്തിന് വേണ്ടി കോടികള്‍ ചിലവഴിക്കുകയും അതിനെപ്പറ്റി വാതോരാതെ സംസാരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ആദിവാസി ക്ഷേമത്തെക്കുറിച്ചുള്ള പ്രസംഗമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നതിന് തെളിവാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇരിട്ടി പേരട്ടയിലെ നരിമട കോളനിയിലെ രാജു(46) ആണ് തലശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഇന്നലെ പുലര്‍ച്ചെ മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെ അസുഖം മൂര്‍ഛിച്ച വിവരം ഡ്യൂട്ടിനഴ്‌സിനോട് പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല. 5.30ഓടെ മരിച്ച രാജുവിന്റെ മൃതദേഹം വാര്‍ഡില്‍ നിന്നു മാറ്റാതെ തുണികൊണ്ട് മൂടിയിടുകയായിരുന്നു.
ചികിത്സ കിട്ടാത്തകാര്യം ഭാര്യ സീമ പരാതിപ്പെട്ടിട്ടും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സൂപ്രണ്ടോ മറ്റ് ഡോക്ടര്‍മാരോ തയാറായില്ലെന്നും ആക്ഷേപമുണ്ട്. അതിനിടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം കയറ്റിവിട്ടതും ഏറെ നേരത്തെ ബഹളത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."