HOME
DETAILS

ശരീരത്തിന്റെ വണ്ണം കൂട്ടാനിതാ ചില വഴികള്‍...

  
backup
March 01 2018 | 07:03 AM

fat-way-body-some-tips-here-spm-life-style

ശരീരത്തിന്റെ വണ്ണം കുറയ്ക്കാന്‍ ഇഷ്ടപ്പെടുന്നത് പോലെ വണ്ണം കൂടാനും ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. അതിനായി ശ്രമിച്ചിട്ടും പരാജയപ്പെട്ടവരെ നമുക്ക് കാണാം. ശരീരപുഷ്ടിക്കായി ഭക്ഷണങ്ങള്‍ വാരിവലിച്ചു കഴിക്കുന്നവരും ഉണ്ട്. പക്ഷേ, ഇങ്ങനെ കഴിച്ചാല്‍ മറ്റു അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നമുക്ക് ഒരു പ്ലാനിങ്ങുണ്ടെങ്കില്‍ തീര്‍ച്ചയായും മെച്ചപ്പെട്ട ഒരു ശരീരം ഉണ്ടാക്കിയെടുക്കാന്‍ കഴിയും. അതിനായുള്ള ചില നിര്‍ദേശങ്ങളിതാ..


തടി കൂട്ടണം എന്നാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഒരു കാര്യം ശ്രദ്ധിക്കണം. അത്യാവശ്യം തടിയുള്ളവര്‍ തീര്‍ച്ചയായും വണ്ണം കൂട്ടാന്‍ ശ്രമിക്കരുത്. കാരണം കൂടിയാല്‍ കുറയ്ക്കാന്‍ കഷ്ടപ്പെടേണ്ടി വരും. ശരീരം അത്യാവശ്യം ഉണ്ടെങ്കില്‍ അതില്‍ തൃപ്തി കണ്ടെത്തുക എന്നതാണ് ഏറ്റവും നല്ലത്.

ശരീരത്തിന് വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ അധികഭക്ഷണം എപ്പോഴും കഴിക്കേണ്ടത് പ്രധാനഭക്ഷണത്തിന് ശേഷമായിരിക്കണം. അതായത് വണ്ണം കൂട്ടാന്‍ നിങ്ങള്‍ പഴവര്‍ഗ്ഗങ്ങളോ ജ്യൂസോ ഷെയ്‌ക്കോ എന്തുമായിക്കോട്ടെ കഴിക്കുന്നുണ്ടെങ്കില്‍ അത് ഭക്ഷണത്തിന് ശേഷമായിരിക്കണം. അതായത് രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണത്തിന് ശേഷമായിരിക്കണം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കേണ്ടത്. അതായത് വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ പ്രധാന ഭക്ഷണത്തിന് മുമ്പും വണ്ണം കൂട്ടാനാഗ്രഹിക്കുന്നവര്‍ പ്രധാന ഭക്ഷണത്തിന് ശേഷവുമായിരിക്കണം ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കേണ്ടത്.

നിലക്കടല: നിരവധി വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയവയാണ് നിലക്കടല. ഇത് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ശരീരപുഷ്ടിക്ക് നല്ലതാണ്. മൂന്നു നേരത്തെ ഭക്ഷണത്തിന് ശേഷവും അല്‍പ്പാല്‍പ്പമായി നമുക്ക് ഇത് കഴിക്കാം. ഒരു ദിവസം 50-75 ഗ്രാമിനിടയില്‍ കഴിക്കുക. വിറ്റാമിന്‍-ഇയുടെയും വിറ്റാമിന്‍ ബിയുടെയും ഉയര്‍ന്ന അളവുകള്‍ ഇതിലുണ്ട്.

ബദാം: വണ്ണം വയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഭക്ഷണശേഷം ദിവസം ആറോ ഏഴോ എണ്ണം കഴിക്കുക. അതില്‍ കൂടുതല്‍ കഴിക്കരുത്. ചിലപ്പോള്‍ വിപരീതഫലം ഉണ്ടാക്കിയേക്കാം. ഇത് വെറുതേ കഴിക്കാന്‍ പറ്റില്ല എന്നുണ്ടെങ്കില്‍ പാലില്‍ മിക്‌സ് ചെയ്തു കഴിക്കാം. ശരീരത്തില്‍ വൈറ്റമിന്‍ ഇ യുടെ അളവ് വര്‍ധിക്കുന്നു ഇത് കഴിക്കുമ്പോള്‍. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ വര്‍ധനവിന് സഹായിക്കുന്നു. കൂടാതെ കാന്‍സറിനെ തടയാനും ബദാം സഹായിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ആപ്രിക്കോട്ട്: വണ്ണം വയ്ക്കാന്‍ ഉപയോഗിക്കുന്ന നല്ലൊരു പഴമാണിത്. ഇത് ഏത് രൂപത്തിലുള്ളതും കഴിക്കുന്നത് നല്ലതാണ്. ഡ്രൈഫ്രൂട്ട്‌സ് ആയിട്ടും അല്ലാതെയും കഴിക്കാം. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ഉയര്‍ന്ന തോതില്‍ ഇതിലടങ്ങിയിട്ടുണ്ട്.

ഉണക്കമുന്തിരി: നിരവധി തരത്തിലുള്ള ഉണക്കമുന്തിരികള്‍ നമ്മുടെ വിപണിയില്‍ വില്‍പ്പനയ്ക്കുണ്ട്. കറുത്ത നിറത്തിലുള്ളതും ഇളം പച്ചയോ അല്ലെങ്കില്‍ മഞ്ഞയോടുകൂടിയതോ ആയിട്ടുള്ളതും നമ്മുടെ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ പച്ചകളറോടു കൂടിയ ഉണക്കമുന്തിരിയാണ് വണ്ണം കൂട്ടാന്‍ ആഗ്രഹമുള്ളവര്‍ കഴിക്കേണ്ടത്. ഇവ ദിവസവും 50-75ഗ്രാമിനിടയില്‍ കഴിക്കാം.

ഈന്തപ്പഴം: ശരീരപുഷ്ടിക്ക് ഇത്രയും പോഷകങ്ങളടങ്ങിയ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ഈന്തപ്പഴത്തിന്റെ പ്രത്യേകതകള്‍ പറയാതെ തന്നെ നമുക്കെല്ലാവര്‍ക്കും അറിയാം. വിവരണാതീതമാണ് ഇതിന്റെ ഗുണങ്ങള്‍. ശരീരത്തില്‍ ഇത്രയും പെട്ടെന്ന് ദഹിക്കുന്ന മറ്റൊരു ഫ്രൂട്ട്‌സ് ഇല്ല. ഇത് പാലില്‍ ചേര്‍ത്ത് ഷെയ്ക്ക് രൂപത്തില്‍ കഴിക്കണമെങ്കില്‍ അങ്ങനെയാവാം. പ്രത്യേകം ശ്രദ്ധിക്കുക വണ്ണം കൂട്ടാന്‍ ആഗ്രഹമുള്ളവര്‍ ഡ്രൈ ആയിട്ടുള്ളവ കഴിക്കരുത്.

പിസ്ത: ഇതിന്റെ ഗുണങ്ങള്‍ അനവധിയാണ്. ഇതിന്റെ ഫലം നമ്മുടെ ചര്‍മ്മത്തെയാണ് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക. ചര്‍മ്മത്തിന്റെ തിളക്കവും മൃദുലതയും ഇത് കഴിക്കുന്നതോടെ വര്‍ധിക്കുന്നു. മൊത്തത്തില്‍ പറയുകയാണെങ്കില്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ലൊരു ഭക്ഷണപദാര്‍ഥമാണ് പിസ്ത. പിസ്ത കഴിക്കുകയാണെങ്കില്‍ ഏറ്റവും നല്ല സമയം വൈകുന്നേരമാണ്. വൈകീട്ടത്തെ ചായയുടെ കൂടെ കഴിക്കുക. ദിവസവും നാലോ അഞ്ചോ കഴിക്കുക. കൂടുതല്‍ കഴിക്കേണ്ടതില്ല. പ്രത്യേക ശ്രദ്ധിക്കേണ്ടത് പച്ചയോടെയല്ല റോസ്റ്റ് ചെയ്ത പിസ്തയാണ് കഴിക്കേണ്ടത്.

വാഴപ്പഴം: സാധാരണ വാഴപ്പഴം അല്ല വണ്ണം വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കേണ്ടത്. പകരം കറുത്ത തൊലിയോടുകൂടിയിട്ടുള്ളവയാണ് കഴിക്കേണ്ടത്. അനേകം നാരുകളോടു കൂടിയ ഭക്ഷണമാണ് പഴം. വിറ്റാമിന്‍ സിയുടെ കലവറ കൂടിയാണ് വാഴപ്പഴം.

നെയ്യ്: നെയ്യ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ അധികം കഴിക്കരുതെന്നാണ് നാം പഠിച്ചിട്ടുള്ളത്. എന്നാല്‍, തടി വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പഠിച്ചിട്ടുള്ളത് മറക്കണം. ഭക്ഷണത്തില്‍ നെയ്യിന്റെ അളവ് വര്‍ധിപ്പിക്കണം. എന്നാല്‍, എല്ലാവര്‍ക്കും ഇത് സാധ്യമാവണമെന്നില്ല. നെയ്യിന്റെ അളവ് കൂടിയാല്‍ ഭക്ഷണം കഴിക്കാത്തവര്‍ ഉണ്ട്. ഇത്തരക്കാര്‍ മറ്റൊരു കാര്യം ചെയ്യാം. കട്ടന്‍ ചായയിലും കട്ടന്‍ കാപ്പിയിലും നെയ്യ് ഇട്ട് കുടിക്കുക. നല്ല സ്വാദാണ് ഇത്തരം ചായകള്‍ക്ക്. എന്നാല്‍, കാപ്പിയും സാധാ ചായയും കുടിക്കാത്തവര്‍ പാല്‍ ചായയിലും നെയ്യ് ഒഴിച്ചു കുടിക്കാവുന്നതാണ്.

പാല്‍: ഒരു സമ്പൂര്‍ണ ആഹാരമാണ് പാല്‍ എന്ന് നമുക്ക് അറിയാം. ഇത് ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് രാത്രിയില്‍ ഉറങ്ങാന്‍ പോവുന്നതിന് മുമ്പ്. ശ്രദ്ധിക്കുക പാലില്‍ ഉണ്ടാവുന്ന പാടയടക്കം കുടിക്കുന്നതാണ് നല്ലത്. വേണമെങ്കില്‍ പാലില്‍ കാരയ്ക്കയും ബദാമും ചേര്‍ത്ത് കുടിക്കാം.

  • ശ്രദ്ധിക്കുക.. അധിക ഭക്ഷണം കഴിക്കുന്നത് പ്രധാനഭക്ഷണത്തിന് ശേഷമായിരിക്കണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago