HOME
DETAILS

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം

  
backup
March 01 2018 | 08:03 AM

01-03-2018-keralam-cpi-state-meet-malappuram

മലപ്പുറം: സി.പി.ഐ സംസ്ഥാനസമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. സി.പി.ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു. മോദി ഭരണത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ പാപ്പരാക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയും ആര്‍.എസ്.എസുമാണ് ഒന്നാം ശത്രു. അവരെ തടയലാണ് പ്രധാനം എന്നും റെഡ്ഡി പറഞ്ഞു.

ഇന്ന് രാവിലെ 10 മണിക്ക് ഇ. ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ മുതിര്‍ന്ന നേതാവ് എ. കുര്യന്‍ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കമിട്ടു.

വൈകിട്ട് അഞ്ചുവരെ പ്രതിനിധി സമ്മേളനം തുടരും. അഞ്ചിന് കൊളാടി ഗോവിന്ദന്‍കുട്ടി നഗറില്‍ (മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാള്‍) സാംസ്‌കാരിക സമ്മേളനം സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനാകും. കെ.പി രാമനുണ്ണി, എം.എന്‍ കാരശ്ശേരി, കുരീപ്പുഴ ശ്രീകുമാര്‍, റഫീഖ് അഹമ്മദ്, വയലാര്‍ ശരത്ചന്ദ്ര വര്‍മ, വിനയന്‍, ഇ.എ രാജേന്ദ്രന്‍, ഭാഗ്യലക്ഷ്മി, ചേര്‍ത്തല ജയന്‍ സംസാരിക്കും.
രാത്രി ഏഴിന് കെ.പി.എ.സി അവതരിപ്പിക്കുന്ന 'ഈഡിപ്പസ് ' നാടകം അരങ്ങേറും. നാളെയും പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് മൂന്നിന് 'ഇടതുപക്ഷം പ്രതീക്ഷയും സാധ്യതകളും' സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കാനം രാജേന്ദ്രന്‍ അധ്യക്ഷനാകും. എം.പി വീരേന്ദ്രകുമാര്‍, മന്ത്രി എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കൃഷ്ണന്‍കുട്ടി എം.എല്‍.എ സംസാരിക്കും. വൈകിട്ട് 5.30ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ 'ന്യൂനപക്ഷം പ്രശ്‌നങ്ങളും നിലപാടുകളും' വിഷയത്തില്‍ സെമിനാര്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. രാംപുനിയാനി മുഖ്യപ്രഭാഷണം നടത്തും.

മൂന്നിനും തുടരുന്ന പ്രതിനിധിസമ്മേളനത്തില്‍ വൈകിട്ട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വിവിധ മത്സര വിജയികള്‍ക്ക് മന്ത്രി തിലോത്തമന്‍ സമ്മാനം വിതരണം ചെയ്യും. വൈകിട്ട് ആറിന് സമരജ്വാല സംഗമം മേധാപട്കര്‍ ഉദ്ഘാടനം ചെയ്യും. നാലിന് പ്രതിനിധി സമ്മേളനത്തിനുശേഷം വൈകിട്ട് 3.30ന് റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജനറാലിയും നടക്കും. പൊതുസമ്മേളനം എസ്. സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago