കറ്റാര്‍വാഴ കൃഷി: തരിശുഭൂമിയിലും കര്‍ഷകര്‍ക്ക് പൊന്നുവിളയിക്കാം..
ഒരു വിധത്തില്‍ നോക്കിയാല്‍ കറ്റാര്‍വാഴ കര്‍ഷകരുടെ രക്ഷകരാണ്. കാരണം മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏത് കാലാവസ്ഥയിലും ഏത് തരത്തിലുള്ള ഭൂമിയിലും കറ്റാര്‍വാഴ കൃഷി ചെയ്യാം.
വളക്കൂറില്ലാത്ത തരിശുഭൂമിയായാലും കല്ലും പാറകളും നിറഞ്ഞ വരണ്ടഭൂമിയിലും മണല്‍ നിറഞ്ഞ ഭൂമിയിലും വരണ്ട ഭൂമിയിലും മണല്‍ നിറഞ്ഞഭൂമയിലും ഏത് കൊടിയ വരള്‍ച്ചയിലും ഇവ വളരും. പരിചരണത്തിനായി അധികം സമയം പാഴാക്കുകയും വേണ്ട. ഇടവിളയായും തനിവളിയായും ഇവ കൃഷി ചെയ്യാം.
കൃഷി
വളരെ കുറച്ചുമണ്ണ് മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളൂ. കറുത്ത മണ്ണാണ് കൃഷിക്ക് അനുയോജ്യം. ഒരേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ ഏകദേശം 15,000 കന്നുകള്‍ വേണ്ടിവരും. മണ്ണിന്റെ പി.എച്ച് മൂല്യം 8.5 വരെ ഉയര്‍ന്ന മണ്ണില്‍പ്പോലും ഈ സസ്യം വളരും. 60 സെന്റീമീറ്റര്‍ അകലത്തിലാണ് തൈകള്‍ ഭൂമിയില്‍ നടേണ്ടത്.
നട്ട് 12 മാസം കഴിയുമ്പോള്‍ മുതല്‍ പോള മുറിച്ചെടുത്തു തുടങ്ങാം. 15 ടണ്‍ കാലിവളം ഒരേക്കറില്‍ അടിവളമായി ഉപയോഗിക്കാന്‍ വേണ്ടിവരും. ഒരേക്കറില്‍ നിന്ന് നാല് ടണ്‍ വരെ പോള ലഭിക്കും. ഒരു വര്‍ഷം മൂന്നു തവണ പോള മുറിച്ചെടുക്കാം. അഞ്ചു വര്‍ഷം വരെ ഒരേ ചെടി തന്നെ വിളവെടുപ്പിനായി ഉപയോഗിക്കാം എന്നതും കറ്റാര്‍ വാഴയുടെ മെച്ചമാണ്. കാര്യമായ രോഗകീട ആക്രമണം ഉണ്ടാകില്ല എന്നതിനാലാണ് പരിചരണത്തിനായി അധികസമയം കണ്ടെത്തേണ്ടതില്ല എന്നു പറയുന്നത്.
വിപണി
ഏത് കര്‍ഷകനും തന്റെ ഉല്‍പ്പന്നത്തിനുള്ള വിപണി കണ്ടെത്തേണ്ടതുണ്ട്. കറ്റാര്‍ വാഴയുടെ വിപണി പ്രധാനമായും മരുന്നുല്‍പ്പാദനവുമായി ബന്ധപ്പെട്ട വിപണിയാണ്. കാരണം, കറ്റാര്‍വാഴ മികച്ച ഒരു സൗന്ദര്യവര്‍ധക വസ്തുവാണ് എന്നതാണ്. കൂടാതെ നാട്ടുമരുന്നായും ആയുര്‍വേദ ഔഷധങ്ങളുടെ കൂട്ടായും ഇവ ഉപയോഗിക്കുന്നു.
കറ്റാര്‍വാഴ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ആയുര്‍വേദ ഫാര്‍മസികളുമായി ബന്ധപ്പെട്ട് വരുമാനം നേടാനാവും. ആയുര്‍വേദത്തിന് പുറമേ ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കുന്നതിനും കറ്റാര്‍ വാഴ ഉപയോഗിക്കുന്നുണ്ട്. കറ്റാര്‍ വാഴയുടെ പോളയില്‍ അടങ്ങിയിട്ടുള്ള 16 ഘടകങ്ങളാണ് വിവിധ മരുന്നുനിര്‍മാണത്തിനായി ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."