2022 ലോകക്കപ്പ് ദോഹയില്‍ തന്നെ നടക്കുമെന്ന് ഫിഫ
ദോഹ: 2022 ഫിഫ ലോകക്കപ്പിന്റെ വേദി സംബന്ധിച്ചു സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും 2022 ലോകക്കപ്പ് ദോഹയില്‍ തന്നെ നടക്കുമെന്നും ഫിഫ അധികൃതര്‍ അറയിച്ചു.
ദോഹയില്‍ നിന്നു വേദി മാറ്റുന്ന യാതൊരു സാഹചര്യവും നിലവിലില്ലെന്നും ദോഹയിലെ പ്രവര്‍ത്തനങ്ങള്‍ ഫിഫ അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വേദി ബ്രിട്ടനിലേക്കോ അമേരിക്കയിലേക്കോ മാറ്റുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഫിഫ പ്രസിഡണ്ട് ഇവാന്തിനോ തന്നെ പലതവണ ഫിഫ വേദി സംബന്ധിച്ചു നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഫിഫ ഉന്നത സംഘം ഖത്തര്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു വരികയാണ്. മെട്രോ റെയില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും മുമ്പെ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
സഊദി കായികമന്ത്രി ആലൂ ശൈഖ് നേരത്തെ ലോകക്കപ്പ് ദോഹയില്‍ നടക്കില്ലെന്ന് ട്വിറ്ററിലൂടെ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ ചുവടു പിടിച്ചാണ് ഖത്തര്‍ ലോകക്കപ്പിന്നെതിരെയുള്ള ദുഷ്പ്രചരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."