HOME
DETAILS
MAL
അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍: പ്രമുഖരെല്ലാം വിജയിച്ചു കയറി
backup
June 01 2016 | 06:06 AM
പാരിസ്: അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, ബ്രസീല്‍, കൊളംബിയ ടീമുകള്‍ക്ക് വിജയം. ഫ്രാന്‍സ്- ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ 3-2നു കീഴടക്കി യൂറോയ്ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി. 57ാം മിനുട്ടില്‍ പെല്ലെ നേടിയ ഗോളില്‍ ഇറ്റലി- സ്‌കോട്‌ലന്‍ഡിനെ 1-0ത്തിനു പരാജയപ്പെടുത്തി. നോര്‍വയെ 3-0ത്തിനു കീഴടക്കിയാണ് പോര്‍ച്ചുഗല്‍ വിജയമാഘോഷിച്ചത്. മറ്റൊരു മത്സരത്തില്‍ സ്വീഡനെ സ്ലോവേനിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
കോപ്പയ്ക്കു മുന്നോടിയായുള്ള മത്സരത്തില്‍ ബ്രസീല്‍ 2-0ത്തിനു പനാമയെ പരാജയപ്പെടുത്തി. രണ്ടാം മിനുട്ടില്‍ ജൊവാനും 73ാം മിനുട്ടില്‍ ഗബ്രിയേലും ബ്രസീലിനായി ഗോളുകള്‍ നേടി. കൊളംബിയ 3-1നു ഹെയ്തിയെ കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."