HOME
DETAILS
MAL
യുവാക്കള്‍ ഉന്നതവ്യക്തിത്വം ഉള്ളവരാവണം: ഫഖ്റുദ്ദീന്‍ തങ്ങള്‍
backup
March 01 2018 | 19:03 PM
മനാമ: യുവാക്കള്‍ നല്ലവരായാല്‍ മാത്രം പോരെന്നും ഉന്നതവ്യക്തിത്വം ഉള്ളവരാവണമെന്നും ഇതിനുതകുന്ന രൂപത്തില്‍ കുട്ടികളെ വളര്‍ത്തണമെന്നും സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് സാക്കിര്‍ ക്യാംപിലെ ശംസുല്‍ ഉലമ നഗറില്‍ സംഘടിപ്പിച്ച സ്നേഹ സംഗമത്തില്‍ തന്‍ബീഹ് പഠന ക്ലാസ് സെഷന് നേതൃത്വംനല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹംസ അന്‍വരി മോളൂര്‍ അധ്യക്ഷത വഹിച്ചു. എസ്.എം അബ്ദുല്‍ വാഹിദ് ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി, റബീഅ് ഫൈസി അമ്പലക്കടവ്, മജീദ് ചോലക്കോട്, നവാസ് കൊല്ലം, ഷാഫി വേളം, ഇസ്മാഈല്‍ പ്രസംഗിച്ചു. മജ്ലിസുന്നൂറിന് ഹാഫിസ് ശറഫുദീന് മൗലവി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."