HOME
DETAILS
MAL
ജേക്കബ് തോമസിനെതിരേ സര്‍ക്കാര്‍ തല അന്വേഷണം
backup
March 02 2018 | 10:03 AM
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ചട്ടലംഘനത്തില്‍ സര്‍ക്കാര്‍തല അന്വേഷണം. അന്വേഷണത്തിനായുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. ആഭ്യന്തരസെക്രട്ടറി അധ്യക്ഷനായ സമിതിയായിരിക്കും ചട്ടലംഘനം പരിശോധിക്കുക. ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍, സംഭവത്തിന്മേല് വിശദീകരണം ജേക്കബ് തോമസ് നല്‍കിയെങ്കിലും വിശദീകരണം തൃപ്തീകരമല്ലെന്ന് കാണിച്ച് സര്‍ക്കാര്‍ തള്ളിയിരുന്നു.
അതേസമയം, ജേക്കബ് തോമസിന്റെ സസ്പെന്ഷന് സംബന്ധിച്ച് കൂടുതല്‍ വിശദീകരണംം തേടി കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം രംഗത്തെത്തി. ജേക്കബ് ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."