കാര്‍ത്തിയുടെ ഭാവി ഇന്ദ്രാണിയുടെ മൊഴിയില്‍
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ദ്രാണി മുഖര്‍ജിയുടെ പ്രസ്താവനയും അവരുടെ മൊഴിയുടെ വിശ്വാസ്യതയുമായിരിക്കും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരായ കേസിന്റെ വിധി നിര്‍ണയിക്കുക.
കേസ് നടപടികള്‍ തുടങ്ങിയാല്‍ ഈ മൊഴിയില്‍ ഇന്ദ്രാണി ഉറച്ചുനിന്നില്ലെങ്കില്‍ കാര്‍ത്തി ചിദംബരത്തിനെതിരായ കേസ് സി.ബി.ഐക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയാകും.
കഴിഞ്ഞ മാസം 17ന് ഇന്ദ്രാണിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നു.
ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും കാര്‍ത്തി ചിദംബരത്തെ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ഇവിടെ വച്ച് വിദേശ ഫണ്ട് കൈപ്പറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി അദ്ദേഹം തങ്ങളില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നുവെന്നും ഇന്ദ്രാണി മുഖര്‍ജി മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."