HOME
DETAILS

ശശികലക്ക് അനധികൃത സൗകര്യങ്ങള്‍; എ.സി.ബി അന്വേഷിക്കും

  
backup
March 02 2018 | 19:03 PM

%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af


ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അണ്ണാ ഡി.എം.കെ നേതാവ് ശശികലക്ക് ജയിലില്‍ അനധികൃത സൗകര്യങ്ങള്‍ നല്‍കിയിരുന്നുവെന്ന കേസ് കര്‍ണാടക അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മുന്‍ ജയില്‍ ഡെപ്യൂട്ടി ഐ.ജി ഡി. രൂപയാണ് ശശികലക്ക് ജയിലില്‍ അനധികൃത സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്.
ജയില്‍ അധികൃതര്‍ക്ക് രണ്ടുകോടി രൂപ കൈക്കൂലി നല്‍കിയാണ് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ശശികല അനുഭവിച്ചിരുന്നതെന്നും ഇതിന് മുന്‍ ജയില്‍ ഡയരക്ടര്‍ ജനറല്‍ എച്ച്.എന്‍ സത്യനാരായണ റാവു കൂട്ടുനിന്നുവെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് വിവാദമുയര്‍ന്നതോടെ രൂപക്കെതിരേയും അവര്‍ ഉന്നയിച്ച ആരോപണത്തെ സംബന്ധിച്ചും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം ആന്റി കറപ്ഷന്‍ ബ്യൂറോയെ എല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  5 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  6 hours ago