HOME
DETAILS

പാഠം പഠിപ്പിക്കല്‍ മാത്രമല്ല അധ്യാപനം

  
backup
March 02 2018 | 20:03 PM

articleteaching


വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം മാനവികതയുടെ വീണ്ടെടുപ്പാണ്. ചിന്താപരവും അധീശത്വപരവുമായ എല്ലാ ചങ്ങലകളില്‍ നിന്നും വിമോചനം ഗുണമേന്മയുള്ള സര്‍ഗാത്മകവിദ്യാഭ്യാസത്തിലൂടെ മാത്രമേ കൈവരിക്കാനാവൂ. കാടിന്റെ കാതല്‍ ഊറ്റിയെടുത്തു കാടിന്റെ മക്കളെ കശാപ്പുചെയ്യാന്‍ പരിഷ്‌കൃത കിരാതന്മാര്‍ക്കു ലജ്ജയില്ലാതായത് വിദ്യാഭ്യാസം ഈ അര്‍ഥത്തില്‍ വികസിക്കാത്തതുകൊണ്ടാണ്.


ആവിഷ്‌കാരത്തിന്റെ സ്വതന്ത്രവിവാഹയസ്സില്‍ പറക്കാന്‍ ശ്രമിച്ച കല്‍ബുര്‍ഗി, പാന്‍സാരെ, ഗൗരീ ലങ്കേഷ് തുടങ്ങി പ്രതിഭാധനരായ എത്രയെത്ര ചേതസ്സുകളെയാണ് ഇക്കാലയളവില്‍ അമ്പെയ്തു വീഴ്ത്തിയത്. വിമോചനത്തിന്റെ രീതിശാസ്ത്രം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസദര്‍ശനത്തിനു മാത്രമേ ഈ കാലുഷ്യത്തെ മറികടക്കാനാവൂ.
സമൂഹപുരോഗതിയുടെ സാരഥ്യം കൈയാളേണ്ട അധ്യാപകരില്‍ ഇത്തരം ഘട്ടങ്ങളില്‍ വലിയ ഉത്തരവാദിത്വമുണ്ട്. ഭരണകൂടഭീകരതയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരേ സമരപ്പോരാട്ടത്തിനിറങ്ങാന്‍ അവര്‍ക്കാവണം.


വിദ്യാഭ്യാസം കൊണ്ടു മനുഷ്യന്‍ ഉണ്ടാക്കുകയല്ല വിദ്യാഭ്യാസം മനുഷ്യനെ ഉണ്ടാക്കുകയാണു വേണ്ടത്. അനുഭവങ്ങളില്‍ നിന്നുള്ള പഠനത്തിനും വിമര്‍ശനാത്മകചിന്തകള്‍ക്കും സര്‍ഗാത്മകതയ്ക്കും മുന്തിയ പരിഗണന നല്‍കണം. റൂസ്സോ, വിവേകാനന്ദന്‍, പിയാഷെ, ഗാന്ധിജി, ടാഗോര്‍, ശ്രീനാരായണഗുരു, നിത്യചൈതന്യയതി തുടങ്ങിയവരെല്ലാം ഈ വസ്തുതകള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.


സഹജവാസനയും അഭിരുചികളും സ്വയംപ്രകാശന നൈപുണിയും വികസിച്ചാല്‍ മാത്രമേ സര്‍ഗാത്മകവിദ്യാഭ്യാസം സാധിതമാകൂ. അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കു കുതിക്കുമ്പോള്‍ വിദ്യാഭ്യാസരൂപവത്കരണത്തിന്റെ ഈ അടിത്തറ സുപ്രധാനമാണ്.


അമേരിക്കയിലെ സിലിക്കന്‍ വാലിയില്‍നിന്നുള്ള വാര്‍ത്ത ശ്രദ്ധിക്കേണ്ടതാണ്. ഐ.ടി പഠനത്തിന്റെ അന്താരാഷ്ട്ര ഹബ്ബായ അവിടെ കുട്ടികളുടെ സര്‍ഗാത്മകചോദനയ്ക്കു മുഖ്യ പരിഗണന നല്‍കുന്നു. പ്രൈമറിതലത്തില്‍ കംപ്യൂട്ടര്‍ പഠിപ്പിക്കില്ല. പ്രകൃതിയില്‍നിന്നും അനുഭവങ്ങളില്‍നിന്നും പഠിക്കാനുള്ള ആവിഷ്‌കാരസാധ്യത പ്രയോജനപ്പെടുത്തുകയാണ്. ഐ.ടിയെ പഠനോപാധി എന്നതിനപ്പുറം പഠനലക്ഷ്യം തന്നെയാക്കി മാറ്റുന്ന കേരളീയപരിസരത്തെ ഇതുമായി താരതമ്യം ചെയ്തു നോക്കണം.
സ്വതന്ത്രചിന്തയുടെയും സര്‍ഗാത്മകതയുടെയും ചില്ലകളെല്ലാം തച്ചുടയ്ക്കുന്ന അരസികന്റെ മുഖമാണു ജനത്തിന്റെ മനസ്സില്‍ അധ്യാപകന്റേത്. ജീവല്‍പ്രശ്‌നങ്ങളെ സമര്‍ഥമായി അഭിമുഖീകരിക്കാനും വെല്ലുവിളി അതിജീവിച്ച് ഉത്തരവാദിത്വമേറ്റെടുക്കാനും കുട്ടികളെ പ്രാപ്തരാക്കണമെങ്കില്‍ അധ്യാപക വിദ്യാര്‍ഥി ബന്ധത്തില്‍ സ്വാതന്ത്ര്യബോധവും സര്‍ഗാത്മകതയും വിടരണം. പഠനരീതികളില്‍ സംവാദാത്മകരീതികള്‍ക്കു പ്രാധാന്യമുണ്ടാവുകയും ജൈവ വൈവിധ്യാന്തരീക്ഷത്തിലുള്ള അധ്യയനസംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്താല്‍ ബാലാവകാശ കമ്മിഷന്റെ പ്രേതങ്ങളെ ഭയക്കേണ്ടി വരില്ല.


സര്‍ഗാത്മകത വറ്റിപ്പോകുന്ന വിദ്യാലയങ്ങളിലെ കുട്ടികള്‍ വര്‍ഷപാതത്തില്‍ കുത്തിയൊലിച്ചു പോവുന്ന ദിനാന്ത്യക്കുറിപ്പു മാത്രമാകാതെ വരണമെങ്കില്‍ പൊതുസമൂഹത്തോടൊപ്പം അധ്യാപകരും കരുതലോടെ നിലകൊള്ളണം. അതിന് അധ്യാപകരെ ഒരുക്കുകയെന്ന ദൗത്യമാണ് കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ നടപ്പാക്കി വരുന്നത്.


ഹയര്‍സെക്കന്‍ഡറിയെ ഹൈസ്‌കൂളുമായി ലയിപ്പിക്കാനുള്ള ശ്രമമുള്‍പ്പെടെ ദീര്‍ഘവീക്ഷണമില്ലാത്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള എല്ലാ സമൂഹവിരുദ്ധ നടപടികള്‍ക്കും അനീതികള്‍ക്കുമെതിരേ സംഘടന പോരാടും. മരവിപ്പിച്ച ജൂനിയര്‍ പ്രമോഷന്‍ ഉത്തരവ് നടപ്പിലാക്കുക, പുതുതായി നിയമിതരായ അധ്യാപകര്‍ക്കു നിയമനാംഗീകാരവും ശമ്പളവും നല്‍കുക, ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ സൃഷ്ടിക്കുക, നോണ്‍ ടീച്ചിങ് തസ്തിക സൃഷ്ടിക്കുക, വര്‍ഷത്തിലൊരിക്കല്‍ ജനറല്‍ ട്രാന്‍സ്ഫര്‍ നടത്തുക, പാഠ്യപദ്ധതി പരിഷ്‌കരണം, മൂല്യനിര്‍ണയം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ക്കു വേണ്ടി പോരാടാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണ്.
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രവണതകളെ ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്യുകയും അതിനോട് സര്‍ഗാത്മകമായി സംവദിക്കുകയും ചെയ്യുന്ന ഹയര്‍സെക്കന്‍ഡറി അധ്യാപകക്കൂട്ടായ്മയാണു കെ.എച്ച്.എസ്.ടി.യു. ജ്ഞാനാര്‍ജനവുമായി ബന്ധപ്പെട്ട വ്യതിരിക്തമായ സമ്മേളന പ്രമേയങ്ങളിലൂടെ കേരളീയ അക്കാദമിക സമൂഹത്തിലെ സവിശേഷ ശ്രദ്ധ നേടാന്‍ ഇതിനകം ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.

(കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റാണു ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago