പാന്‍ കേക്ക്
ചേരുവകള്‍
മൈദ -രണ്ടു കപ്പ്
കോഴിമുട്ട -2
പാല്‍ അല്ലെങ്കില്‍ വെള്ളം- ആവശ്യത്തിന്
ബേക്കിങ് പൗഡര്‍- അരടേബിള്‍ സ്പൂണ്‍
വെണ്ണ അല്ലെങ്കില്‍ നെയ്യ് - 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - മധുരമനുസരിച്ച്
ഫില്ലിങ്
തേങ്ങാ ചിരവിയത് - 2 ബൗള്‍
പഞ്ചസാര- ആവശ്യത്തിന്
ഏലയ്ക്കാ പൊടി- കാല്‍ ടീസ്പൂണ്‍
ഇവ നന്നായി യോജിപ്പിക്കുക.
തയാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ചു നന്നായി അടിച്ചുപതപ്പിച്ച ശേഷം ഇതിലേക്കു മൈദ, പാല്‍, ബേക്കിങ് പൗഡര്‍, നെയ്യ് എന്നിവ ചേര്‍ത്തു നന്നായി ഇളക്കി കുറച്ചു കട്ടിയുള്ള പരുവത്തില്‍ (ദോശമാവുപോലെ) ആക്കിയെടുക്കുക.
നോണ്‍ സ്റ്റിക് പാന്‍ ചൂടാക്കി അതിലേക്കു മാവൊഴിച്ചു വട്ടത്തില്‍ പരത്തുക. നല്ല ഗോള്‍ഡന്‍ നിറമാകുന്നതു വരെ മുഴുവനായും ചുട്ടെടുക്കുക(വേണമെങ്കില്‍ തിരിച്ചിട്ടും വേവിക്കാം). അതിനുള്ളില്‍ തേങ്ങാകൂട്ടും ചേര്‍ത്തു മടക്കിവയ്ക്കുക. ചൂടോടെ ഉപയോഗിക്കാം.
പാന്‍കേക്കിനു വ്യത്യസ്തത പകരാന്‍ പഴങ്ങളോ ചോക്ലേറ്റ് ചിപ്‌സോ പീനട്ട് ബട്ടറോ പഴച്ചാറുകളോ എന്തും ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."