ഓസ്‌കര്‍: മികച്ച ചിത്രം ദി ഷെയ്പ് ഓഫ് വാട്ടര്‍
ലോ സാഞ്ചലസ്: 90-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങിന് തുടക്കമായി. ലോസാഞ്ചലസിലെ പ്രത്യേകം തയാറാക്കിയ ഡോള്‍ബി തിയറ്ററിലാണ് അവാര്‍ഡ് നിശ അരങ്ങേറുന്നത്.
മെക്‌സിക്കന്‍ സംവിധായകന്‍ ഗില്യര്‍ മോദെല്‍ തോറോയുടെ 'ദ ഷെയ്പ് ഓഫ് വാട്ടര്‍' മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി. 12 നാമനിര്‍ദേശങ്ങളുമായാണ് ആകെ ഒന്‍പതു ചിത്രങ്ങളില്‍ തോറോയുടെ പ്രണയചിത്രം ഒന്നാമതെത്തിയത്.
വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോലന്റെ രണ്ടാം ലോകയുദ്ധം പശ്ചാത്തലമായുള്ള ‘ഡന്‍കിര്‍ക് മൂന്നു പുരസ്കാരങ്ങളും ‘ബ്ലേഡ് റണ്ണർ രണ്ട് പുരസ്കാരങ്ങളും നേടി.
മികച്ച സഹനടനുള്ള പുരസ്‌കാരം ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സോം റോക്ക്‌വെല്‍ കരസ്ഥമാക്കി. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ആലിസന്‍ ജാനി കരസ്ഥമാക്കി. താനിയയിലെ പ്രകടനമാണ് ജാനിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ചിലെയില്‍ നിന്നുള്ള എ ഫന്റാസ്റ്റിക് വുമണ്‍ എ്ന്ന ചിക്രത്തിനാണ് മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം.
പുരസ്‌കാര ജേതാക്കള്‍
- മികച്ച ചിത്രം:ദ ഷെയ്പ് ഓഫ് വാട്ടര്‍ (ഗില്യര്‍ മോദെല്‍ തോറോ)
- മികച്ച സംവിധായകന്‍: ഗ്വില്ലെര്‍മോ ഡെല്‍ ടോറോ-ദി ഷേപ്പ് ഓഫ് വാട്ടര്‍
- മികച്ച നടി:ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് (ത്രീ ബില്‍ബോര്‍ഡ്‌സ്)
- മികച്ച നടന്‍: ഗാരി ഓള്‍ഡ് മാന്‍ (ഡാര്‍ക്കസ്റ്റ് അവര്‍)
- ഒറിജിനല്‍ സോങ്: ക്രിസ്റ്റന്‍ ആന്‍ഡേഴ്‌സണ്‍-ലോപ്പസ്, റോബര്‍ട്ട് ലോപ്പസ് (കൊക്കോയിലെ റിമംബര്‍ മീ)
- ഒറിജിനല്‍ സ്‌കോര്‍: അലക്‌സാന്ദ്രെ ഡെസ്പ്ലാറ്റ് (ദി ഷേപ്പ് ഓഫ് വാട്ടര്‍)
- സഹനടി: ആലിസണ്‍ ജാനി( ഐ, താനിയ)
- സഹനടന്‍: സോം റോക്ക്‌വെല്‍ (ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി)
- മികച്ച വിദേശ ഭാഷാ ചിത്രം: എ ഫന്റാസ്റ്റിക് വുമണ്‍ (രാജ്യം: ചിലി, സംവിധാനം: സെബാസ്റ്റിയ, ലെലിയോ)
- ചിത്രസംയോജനം: ഡണ്‍കിര്‍ക്ക്( ലീ സ്മിത്ത്)
- വിഷ്വല്‍ ഇഫക്ട്‌സ്: ബ്ലേഡ് റണ്ണര്‍ 2049
- അഡാപ്റ്റഡ് സ്‌ക്രീന്‍ പ്ലേ: കോള്‍ മീ ബൈ യുവര്‍ നെയിം
- ലൈവ് ആക്ഷന്‍ ഷോര്‍ട്ട്: ദി സൈലന്റ് ചൈല്‍ഡ്
- മികച്ച ആനിമേഷന്‍ ചിത്രം: കൊകൊ( സംവിധാനം ലീ ഉന്‍ക്രിച്ച്, ഡര്‍ലാ കെ ആന്‍ഡേഴ്‌സണ്‍)
- മികച്ച ആനിമേറ്റഡ് ഷോര്‍ട് ഫിലിം: ഡിയര്‍ ബാസ്‌കറ്റ് ബോള്‍( സംവിധാനംഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ്)
- പ്രൊഡക്ഷന്‍ ഡിസൈന്‍: പോള്‍ ഡെന്‍ഹാം ഓസ്റ്റെര്‍ബെറി ( ദ് ഷെയ്പ് ഓഫ് വാട്ടര്‍ )
- സൗണ്ട് മിക്‌സിങ്: ഗ്രിഗ് ലാന്‍ഡേക്കര്‍, ഗാരി എ. റിസോ, മാര്‍ക്ക് വെയ്‌ന്ഡഗാര്‍ട്ടെന്‍( ഡന്‍കിര്‍ക്ക്)
- സൗണ്ട് എഡിറ്റിങ്: റിച്ചാര്‍ഡ് കിങ്, അലെക്‌സ് ഗിബ്‌സണ്‍ (ഡന്‍കിര്‍ക്ക്)
- ഡോക്യുമെന്ററി ഫീച്ചര്‍: ഇക്കറസ്(ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍)
- കോസ്റ്റിയൂം: മാര്‍ക്ക് ബ്രിഡ്ജഡ് (ഫാന്റം ത്രെഡ്)
- മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: ഡാര്‍ക്കസ്റ്റ് അവര്‍ (കസുഹിരോ സുജി, ഡേവിഡ് മാലിനോവ്‌സ്‌കി, ലൂയിസ് സിബ്ബിക്ക്)
updating........
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."