HOME
DETAILS
MAL
ഡോക്ടര്‍ കൗണ്‍സിലിങ്ങിനു പോയി; നൂറോളം രോഗികള്‍ കാത്തിരുന്നത് അഞ്ചു മണിക്കൂര്‍
backup
March 05 2018 | 09:03 AM
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ എത്താന്‍ വൈകിയത് രോഗികളെ വലച്ചു. ആശുപത്രിയിലെ ഒ.പി. 63 ല്‍ ജനറല്‍ മെഡിസിന് വിഭാഗത്തിലെ ഡോക്ടര്‍ പരിശോധനയ്ക്കെത്താന്‍ അഞ്ചു മണിക്കൂറിലേറെ വൈകി.
രാവിലെ എട്ടു മണിക്ക് മുന്‍പായി ആശുപത്രിയിലെത്തി ഒ.പി ടിക്കറ്റെടുത്ത നൂറോളം രോഗികള്‍ ഡോക്ടറെത്താന്‍ വൈകിയതിനാല്‍ ഒരു മണിവരെ റൂമിനു മുന്നില്‍ കാത്തുനിന്നു. അതേസമയം ഡോക്ടര്‍ കൗണ്‍സിലിങ്ങിനു പോയതായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."