സ്ത്രീകളെ സഹായിക്കാന്‍ വരുന്നു, വണ്‍ സ്റ്റോപ്പ് സെന്റര്‍
മലപ്പുറം: പൊതുസ്ഥലത്തും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും അതിക്രമങ്ങള്‍ക്ക് വിധേയമാവുന്ന സത്രീകള്‍ക്ക് സഹായം നല്‍കുന്നതിന് അന്തര്‍ ദേശീയ വനിതാ ദിനമായ മാര്‍ച്ച് എട്ടു മുതല്‍ ജില്ലയില്‍ വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഒരു കുടക്കീഴില് സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങള്‍ക്ക് സൗജന്യമായി പരിഹാരം നിര്‍ദേശിക്കുന്ന രീതിയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. പെരിന്തല്‍മണ്ണയില്‍ തഹസില്‍ദാര്‍ ക്വാട്ടേഴ്സില്‍ താല്‍ക്കാലിക കെട്ടിടത്തിലാണ് ഇപ്പോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. സെന്ററിന്റെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് വൈദ്യ സഹായം, നിയമസഹായം, ചികില്‍സ, പൊലിസ് സംരക്ഷണം, സുരക്ഷിത അഭയം എന്നിവ വണ്‍സ്റ്റോപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലഭ്യമാക്കും. അതിക്രമത്തിനിരയാവുന്നവര്‍ക്ക് ഏതൊരു വനിതക്കും സെന്ററില്‍ അഭയം തേടാം.
കലക്ടറേറ്റിലെ യോഗത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ആര്.ഡി.ഒ കെ. അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്,വനിത പ്രൊട്ടക്ഷന്‍ ഓഫിസര്‍ എം.സി സരള, ഡെപ്യുട്ടി ഡി.എം.ഒ ഡോ. ആര്. രേണുക, പ്രൊഫ.പി. ഗൗരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കെ.ടി സജില, പി.ഡബ്ല്യൂ.ഡി (ബില്‍ഡിങ് ) ഇ.ഇ മുഹമ്മദ് അന്‍വര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."