അഞ്ച് തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം ഉടന്‍
തിരുവനന്തപുരം: ജനറല്‍ റിക്രൂട്ട്മെന്റില്‍ സംസ്ഥാനത്തില്‍ അഞ്ച് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്യാട്രി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് ടു ഫാര്മക്കോഗനസി ഓഫിസര്‍, മൈനിങ് ആന്റ് ജിയോളജി വകുപ്പില്‍ അസിസ്റ്റന്റ് ഡ്രില്ലിംഗ് എന്‍ജിനിയര്‍,സിഡ്കോയില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), ആരോഗ്യ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യന് എന്നീ തസ്തികകളിലാണ് സംസ്ഥാനതലത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ഇതിനുപുറമേ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസില്‍ ആക്സിലറി നഴ്സ് മിഡ്വൈഫ്, പത്തനംതിട്ട ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ആക്സിലറി നഴ്സ് കം മിഡ്വൈഫ്,ഇടുക്കി ജില്ലയില്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനില്‍ അറ്റന്റര്‍ ഗ്രേഡ് 2 (സിദ്ധ), കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലറിക്കല്‍ അറ്റന്‍ന്റര്‍ (പട്ടികജാതി പട്ടികവര്ഗ്ഗക്കാര്ക്ക്മാത്രം), വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ലാബ് ടെക്നീഷ്യന് ഗ്രേഡ് 2, ഇടുക്കി ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സെര്‍ജന്റ് എന്നിവയിലേക്കും വിവിധ എന്‍.സി.എ സംവരണ തസ്തികകളിലേക്കും വിജ്ഞാപനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."