വിദേശ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി
ജിദ്ദ: വിദേശ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലെവി ബാധകമാക്കിയതോടെ സഊദിയിലെ റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പട്ടണങ്ങളിലും വിദേശികള്‍ ധാരാളമുള്ള പ്രവിശ്യകളിലും കെട്ടിട വാടക 40 ശതമാനംവരെ കുറഞ്ഞു.
വിദേശികള്‍ക്ക് ലെവി ബാധകമാക്കിയതോടെ ഫൈനല്‍ എക്‌സിറ്റ് നേടുന്നവരുടെ എണ്ണം വര്‍ധിച്ചു. അടുത്തവര്‍ഷത്തോടെ 12 മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചതിനാല്‍ വിദേശികള്‍ വന്‍തോതില്‍ രാജ്യംവിടുന്നുണ്ട്.
പെട്രോള്‍, വെള്ളം, വൈദ്യുതി എന്നിവയ്ക്ക് സബ്‌സിഡി എടുത്തുകളഞ്ഞതോടെ ചെലവ് വര്‍ധിച്ചതും വിദേശികളെ രാജ്യംവിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ സ്വദേശികള്‍ക്ക് താമസിക്കാനുള്ള പാര്‍പ്പിട പദ്ധതി ആരംഭിച്ചതോടെ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഇതോടെ വാടക കുറച്ചുനല്‍കിയിട്ടും പ്രധാന പട്ടണങ്ങളില്‍ ഫാമിലി ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിലവില്‍ താമസിച്ചുകൊണ്ടിരിക്കുന്നവരെ തുടരാന്‍ പ്രേരിപ്പിക്കുന്നതിന് റിയല്‍ എസ്റ്റേറ്റ് ഓഫിസുകള്‍ 25 മുതല്‍ 40 ശതമാനം വരെ വാടകയില്‍ ഇളവുനല്‍കുന്നുണ്ട്. ചിലര്‍ നാലുമാസം സൗജന്യ താമസവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിട്ടും താമസക്കാരെ കിട്ടാത്ത അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."