HOME
DETAILS

ദ.കൊറിയന്‍ പ്രതിനിധി സംഘം ഉ.കൊറിയയില്‍; കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി

  
backup
March 05 2018 | 22:03 PM

%e0%b4%a6-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98


പ്യോങ്‌യാങ്: ദക്ഷിണ കൊറിയയില്‍നിന്നെത്തിയ ഔദ്യോഗിക പ്രതിനിധി സംഘം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി.
ശീതകാല ഒളിംപിക്‌സിലൂടെ ഇരുരാജ്യങ്ങളുടെയും ഇടയില്‍ രൂപപ്പെട്ടുവന്ന സൗഹൃദാന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ദൗത്യസംഘം പ്യോങ്‌യാങ്ങില്‍ എത്തിയത്. ഉ.കൊറിയയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കലും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണെന്നാണ് അറിയുന്നത്. ദ.കൊറിയന്‍ ദേശീയ സുരക്ഷാ മേധാവി ചുങ് ഊയ് യോങ്ങിന്റെ നേതൃത്വത്തിലുള്ള പത്തംഗ പ്രതിനിധി സംഘമാണ് ഇന്നലെ പ്യോങ്‌യാങ്ങില്‍ എത്തിയത്. ഉ.കൊറിയയിലെ പീസ്ഫുള്‍ യൂനിഫിക്കേഷന്‍ ഓഫ് ദ കണ്‍ട്രി കമ്മിറ്റി ചെയര്‍മാന്‍ റി സണ്‍ ഗ്വാന്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യുനൈറ്റഡ് ഫ്രണ്ട് വകുപ്പ് മേധാവി കിം യോങ് ചോള്‍ അടക്കമുള്ള ഉന്നതവൃത്തങ്ങള്‍ തന്നെ സംഘത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇരുവരും നേരത്തെ ശീതകാല ഒളിംപിക്‌സില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തിരുന്നു.
തുടര്‍ന്ന് പ്യോങ്‌യാങ്ങിലെ കിം ജോങ് ഉന്നിന്റെ വസതിയില്‍ ഒരുക്കിയ വിരുന്നില്‍ സംഘം പങ്കെടുത്തു. വിരുന്നിനു ശേഷം ഉന്നുമായി കൂടിക്കാഴ്ച നടത്തി പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി. 2011ല്‍ അധികാരമേറ്റ ശേഷം കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്ന ദ.കൊറിയയില്‍നിന്നുള്ള ഏറ്റവും മുതിര്‍ന്ന നേതാക്കളാണിത്.
കൊറിയന്‍ ഭൂഖണ്ഡത്തെ സമ്പൂര്‍ണ ആണവവിമുക്തമാക്കാനുള്ള ദ.കൊറിയന്‍ നേതാവ് മൂണ്‍ ജെ. ഇന്നിന്റെ ആഗ്രഹം ഉ.കൊറിയന്‍ നേതാക്കളെ അറിയിക്കുമെന്ന് ദേശീയ സുരക്ഷാ മേധാവി ചുങ് ഊയ് യോങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒളിംപിക്‌സ് വേളയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ട സമാധാനാന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നു കൂടി രാജ്യത്തെ ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതിനിധി സംഘം നാട്ടിലേക്കു മടങ്ങുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  16 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  38 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago