HOME
DETAILS

മികവ് തെളിയിക്കാന്‍ ഇന്ത്യന്‍ യുവനിര

  
backup
March 05 2018 | 22:03 PM

%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4

 

കൊളംബോ: 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കന്‍ സ്വാതന്ത്ര്യത്തിന്റെ 50ാം വര്‍ഷം ആഘോഷിച്ചപ്പോഴാണ് നിദാഹസ് ട്രോഫി ആദ്യമായി അരങ്ങേറിയത്. 1998ല്‍ അരങ്ങേറിയ ടൂര്‍ണമെന്റിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ആറ് റണ്‍സിന് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു ശ്രീലങ്കയ്ക്ക്.
20 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ പേരില്‍ മറ്റൊരു ടൂര്‍ണമെന്റ് സംഘടിപ്പിച്ച് അവര്‍ ഓര്‍മകള്‍ പുതുക്കുകയാണ്. അന്ന് ഏകദിന പോരാട്ടമായിരുന്നെങ്കില്‍ ഇന്ന് ടി20യിലാണ് മത്സരങ്ങള്‍. ശ്രീലങ്കയ്ക്ക് പുറമേ ഇന്ത്യയും ബംഗ്ലാദേശുമാണ് മാറ്റുരയ്ക്കുന്നത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ന് തുടങ്ങി ഈ മാസം 18 വരെയാണ് ടൂര്‍ണമെന്റ്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ- ശ്രീലങ്കയുമായി ഏറ്റുമുട്ടും.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, ബുമ്‌റ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച് താരതമ്യേന പുതുമുഖങ്ങളുമായാണ് ഇന്ത്യ പോരിനെത്തിയത്. രോഹിത് ശര്‍മയാണ് ടീമിന്റെ ക്യാപ്റ്റന്‍. ശിഖര്‍ ധവാനാണ് ടീമിന്റെ ഉപ നായകന്‍.
അടുത്ത വര്‍ഷം ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ അരങ്ങേറാനിരിക്കേ ടീമില്‍ സ്ഥാനം ലഭിച്ചിരിക്കുന്ന യുവ താരങ്ങള്‍ക്ക് മികവ് അടയാളപ്പെടുത്താനുള്ള അവസരമാണ് മുന്നിലുള്ളത്. ദീപക് ഹൂഡ, വാഷിങ്ടന്‍ സുന്ദര്‍, വിജയ് ശങ്കര്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, റിഷഭ് പന്ത് എന്നിവരാണ് ടീമിലെ യുവ പ്രതീക്ഷകള്‍. ഇവര്‍ക്കൊപ്പം നായകന്‍ രോഹിത്, ധവാന്‍, മനിഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, സുരേഷ് റെയ്‌ന, യുസ്‌വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍ രാഹുല്‍ എന്നിവരും ചേരും.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര അടിയറവ് വയ്‌ക്കേണ്ടി വന്നെങ്കിലും പിന്നീട് നടന്ന ഏകദിന, ടി20 മത്സരങ്ങളില്‍ വിജയിച്ച് പരമ്പര നേടി ചരിത്രമെഴുതിയാണ് ഇന്ത്യ ലങ്കയിലേക്ക് പറന്നെത്തിയത്. ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള ഊര്‍ജം നിലവില്‍ ടീമിനുണ്ട്. സമീപ കാലത്ത് ശ്രീലങ്കന്‍ മണ്ണില്‍ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ തൂത്തുവാരിയതിന്റെ അധിക ബലവും ഇന്ത്യക്ക് കൂട്ടുണ്ട്. അതുകൊണ്ടു തന്നെ പരമ്പര നേട്ടം തന്നെയാണ് ഇന്ത്യ മുന്നില്‍ കാണുന്നത്. ടീമിനെ മുന്നില്‍ നിന്ന് നയിച്ച് കിരീട വിജയം നേടാന്‍ അവസരമൊരുക്കിയാല്‍ താത്കാലിക നായകന്‍ രോഹിത് ശര്‍മയ്ക്കും അതൊരു പൊന്‍തൂവലാകും.
പ്രതാപ കാലത്തിന്റെ നിഴലിലായിപ്പോയ ശ്രീലങ്ക തിരിച്ചുവരവിന്റെ പാതയിലാണിപ്പോള്‍. അതിനാല്‍ ഈ ടൂര്‍ണമെന്റ് മറ്റാരേക്കാളും പ്രധാന്യത്തോടെ കാണുന്നത് അവര്‍ തന്നെ. ദിനേഷ് ചാന്‍ഡിമലിന്റെ നായകത്വത്തിന് കീഴിലാണ് അവര്‍ മത്സരിക്കാനെത്തുന്നത്. ഓള്‍ റൗണ്ടറും പരിചയ സമ്പന്നനുമായ എയ്ഞ്ചലോ മാത്യൂസിന്റെ അഭാവമാണ് ടീമിന്റെ നഷ്ടം. ഇന്ത്യയോട് തകര്‍ന്ന ശേഷം ബംഗ്ലാദേശടക്കമുള്ള ടീമുകളോട് മത്സരിക്കാനിറങ്ങിയാണ് അവര്‍ മികവിലേക്ക് വരുന്നതിന്റെ സൂചനകള്‍ നല്‍കിയത്. ആ ഫോം സ്വന്തം നാട്ടിലെ സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദമായി മൈതാനത്ത് നടപ്പാക്കാമെന്ന കണക്കുകൂട്ടലിലാണ് ലങ്ക. മുന്‍ ലങ്കന്‍ താരവും ബംഗ്ലാദേശ് കോച്ചുമായിരുന്ന ചന്ദ്രിക ഹതുരസിംഗയുടെ സാന്നിധ്യമാണ് അവരുടെ തിരിച്ചുവരവിന് ഇപ്പോള്‍ കളമൊരുക്കിയത്. അതിനാല്‍ തന്നെ പഴയ ലങ്കയെ നേരിടുന്ന ലാഘവത്തില്‍ ഇന്ത്യ ആതിഥേയര്‍ക്കെതിരേ നില്‍ക്കില്ലെന്നുറപ്പ്.
ഹതുരസിംഗയുടെ പരിശീലക സ്ഥാനത്ത് നിന്നുള്ള കൊഴിഞ്ഞുപോക്ക് ബംഗ്ലാദേശ് ടീമിനെ ബാധിച്ചിട്ടുണ്ട്. മഹ്മുദുല്ലയുടെ നായകത്വത്തിന് കീഴിലാണ് ടീം കളിക്കാനിറങ്ങുന്നത്. അവരെ സംബന്ധിച്ച് വലിയ വേവലാതി ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്റെ അഭാവമാണ്. കളിയുടെ ഗതി ഒറ്റയ്ക്ക് നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള ഷാകിബിന്റെ അഭാവം നികത്താന്‍ ഒരു താരത്തിന് സാധിച്ചാല്‍ ബംഗ്ലാദേശിനും പ്രതീക്ഷയ്ക്ക് വകയുണ്ട്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  a few seconds ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  5 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago