പൊതുകിണറിന് സ്ഥലം നല്കി അഹമ്മദ്ഹാജി മാതൃകയായി
കുറ്റ്യാടി: കുടിവെള്ളം കിട്ടാക്കനിയായ നാട്ടുകാര്‍ക്ക് പൊതുകിണര്‍ നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കി മാതൃകയാവുകയാണ് വേളത്തെ കുന്നോത്ത് വീട്ടില്‍ അഹമ്മദ്ഹാജി. പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പുത്തലത്ത് തയ്യുള്ളപറമ്പില്‍ നിവാസികള്‍ക്കാണ് കുടിവെള്ള ലഭ്യതയ്ക്ക് അഹമ്മദ് ഹാജി തന്റെ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത്.
വര്‍ഷങ്ങളായി വേനല്‍ക്കാലം ആരംഭിക്കുന്നതോടെ കനത്തകുടിവെള്ളക്ഷാമം നേരിട്ടിരുന്ന പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും.
മുസ്ലിം ലീഗിന്റെ കുറ്റ്യാടി നിയോജക മണ്ഡലം ഉപാധ്യക്ഷന്‍ കൂടിയാണ് അഹമ്മദ് ഹാജി. വിട്ടു നല്കിയ ഭൂമിയുടെ രേഖ വാര്‍ഡ് അംഗം ബഷീര്‍ മാണിക്കോത്തിന് കൈമാറി. ചടങ്ങില്‍ കെ.പി അഹമ്മദ് മാസ്റ്റര്‍, ഇ.പി സലിം, പുതുശ്ശേരി മൊയ്തു, ടി.കെ കുഞ്ഞമ്മത്, ചാമക്കാലായി ശ്രീധരന്, രാജന് പുതുശ്ശേരി, അബ്ദുല്ല ഹാജി, എ.പി രാഗേഷ്, കെ.പി പ്രമോദ്, എ.പി കല്യാണി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."