സംവരണ അട്ടിമറിക്ക് ഇടതുസര്‍ക്കാര്‍ ശ്രമം: ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: രാജ്യത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണെന്നു ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ എം.ഐ അബ്ദുല്‍അസീസ്. സംസ്ഥാനത്ത് രൂപീകരിക്കുന്ന കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസില്‍ നിയമനം നടത്തുന്നതിലും സര്‍ക്കാര്‍ സംവരണ തത്വങ്ങള്‍ അട്ടിമറിക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ നിലവിലുള്ള പ്രാതിനിധ്യം പോലും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍ക്കു നഷ്ടപ്പെടാന്‍ കെ.എ.എസ് സ്‌പെഷല്‍ റൂള്‍ കാരണമാകും. ഭാവിയില്‍ ഐ.എ.എസ് ലഭിക്കാനിടയുള്ള സംസ്ഥാന സര്‍വിസിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളാണു കെ.എ.എസില്‍ ഉള്‍പ്പെടുത്തിയത്. 50 ശതമാനം സംവരണമെന്ന തത്വമാണ് ലംഘിക്കപ്പെടുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അസി. അമീര്‍ പി. മുജീബ് റഹ്മാന്‍, ജനറല്‍സെക്രട്ടറി എം.കെ മുഹമ്മദലി, ടി. ഷാക്കിര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."