മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതായി പരാതി
പനമരം: ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട് ഓടയും മറ്റും നവീകരിച്ചെങ്കിലും ഇതിലൂടെ ഒഴുകി വരുന്ന ഹോട്ടല്‍ മാലിന്യങ്ങള്‍ ഉള്‍പ്പടെ നേരിട്ട് കബനീ നദിയിലേക്ക് തുറന്ന് വിട്ടിരിക്കുകയാണന്നും ഇതുമൂലം നദി മലിനമാവുന്നത് കാരണമാവുന്നതായും ജില്ലാ കബനീ നദീ സംരക്ഷണ സമിതി യോഗം വിലയിരുത്തി. ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിച്ചില്ലങ്കില്‍ പൊതുജന പങ്കാളിത്തത്തോടെ സമര പരിപാടികള്‍ക്ക് നേതൃത്വം നല്കാന് ജില്ലാ കബനി നദീ സംരക്ഷണ സമിതി തീരുമാനിച്ചു. യോഗത്തില്‍ മജീദ് തെക്കേടത്ത്, ഇബ്റാഹീം പടയന്‍, റോഷ്നി തോമസ്, കെ.ഒ രാജമ്മ, മുസ്സ കാഞ്ഞായി, കെ.എം മാത്യു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഇബ്റാഹീം മില്ലുമുക്ക് (പ്രസി), എം ശ്രീജിത്ത്, കെ.സി അബ്ദുല്‍ ജബ്ബാര്‍ (വൈ.പ്രസി), കെ.സി കുഞ്ഞമ്മദ് (സെക്ര), കാര്യാട്ട് കാദര്‍, കുട്ടി മൂസ (ജോ.സെക്ര), സി.എസ് അനില്‍കുമാര്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."