മൂന്ന് വര്‍ഷത്തിനിടെ നഗരസഭക്ക് മൂന്നാമത്തെ അധ്യക്ഷ
കല്‍പ്പറ്റ: തെരെഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് കല്‍പ്പറ്റ നഗരസഭക്ക് മൂന്നാമത്തെ അധ്യക്ഷ. നിലവിലെ ചെയര്‍പേഴ്‌സനെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് നഗരസഭക്ക് മൂന്നാമത്തെ അധ്യക്ഷക്കുള്ള സാധ്യത തെളിഞ്ഞത്. 2015 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 28 കൗണ്‍സിലര്‍മാരുള്ള നഗരസഭയില്‍ 15 അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫാണ് ഭരണത്തിന് നേതൃത്വം നല്‍കിയിരുന്നത്.
കോണ്‍ഗ്രസിന് എട്ടും മുസ്്‌ലിം ലീഗിന് അഞ്ചും ജനതാദള്‍ (യു)വിന് രണ്ടും അംഗങ്ങളാണുണ്ടായിരുന്നത്. ആദ്യ വര്‍ഷം അധ്യക്ഷ സ്ഥാനം ജനതാദളിനും തുടര്‍ന്നുള്ള രണ്ടു വര്‍ഷം മുസ്്‌ലിം ലീഗിനും അവസാന രണ്ടു വര്‍ഷം കോണ്‍ഗ്രസിനുമായി മുന്നണിയില്‍ ധാരണയിലെത്തിയിരുന്നു. ഉപാധ്യക്ഷ സ്ഥാനത്തിനും ഇത്തരത്തില്‍ ആദ്യ ഒരു വര്‍ഷം മുസ്്‌ലിം ലീഗിനും തുടര്‍ന്നുള്ള ഈരണ്ടു വര്‍ഷങ്ങള്‍ കോണ്‍ഗ്രസിനും ജനതാദളിനുമായാണ് ധാരണയുണ്ടാക്കിയത്. ചെയര്‍പേഴ്‌സണ്‍ ജനറല്‍ വിഭാഗം വനിതാ സംവരണമായതിനാല്‍ ആദ്യ വര്‍ഷം ജെ.ഡി.യു അംഗം ബിന്ദുജോസായിരുന്നു അധ്യക്ഷ. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഇവര്‍ മുസ്്‌ലിം ലീഗിലെ നിലവിലെ ചെയര്‍പേഴ്‌സണായിരുന്ന ഉമൈബ മൊയ്തീന്‍കുട്ടിക്ക് സ്ഥാനമൊഴിഞ്ഞ് നല്‍കുകയായിരുന്നു.
എന്നാല്‍ ജെ.ഡി.യു(വിരേന്ദ്രകുമാര്‍ വിഭാഗം)യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേരുകയും അംഗബലം കൂടിയ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുകയും ചെയ്തതോടെ ഒരേ കാലയളവില്‍ നഗരസഭയില്‍ മൂന്നാമത്തെ അധ്യക്ഷയാണ് സ്ഥാനമേല്‍ക്കുക.
ഭരണസമിതി വീണതോടെ അവസാന രണ്ടു വര്‍ഷം അധ്യക്ഷ സ്ഥാനത്തിരിക്കേണ്ട കോണ്‍ഗ്രസിനാണ് തിരിച്ചടിയായത്. സി.പി.എമ്മിലെ പെരുന്തട്ട ഡിവിഷന്‍ കൗണ്‍സിലര്‍ സനിത ജഗദീഷിനാണ് എല്‍.ഡി.എഫ് ഭരണസമിതിയില്‍ നഗരസഭയുടെ ഭരണ ചക്രത്തിന് ചുക്കാന്‍ പിടിക്കാനുള്ള സാധ്യത കൂടുതല്‍. വൈസ് ചെയര്‍മാന്‍ സ്ഥാനം അവിശ്വാസത്തെ അനുകൂലിച്ച സ്വതന്ത്ര അംഗം രാധാകൃഷ്ണനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."