മുഅല്ലിം മന്‍സില്‍ പദ്ധതി മഹത്തരം: ജിഫ്‌രി തങ്ങള്‍
നിലമ്പൂര്‍: എസ്.കെ.ജെ.എം-എസ്.കെ.എം.എം.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നിലമ്പൂര്‍ മേഖലയില്‍ സംയുക്തമായി നടപ്പാക്കുന്ന ഭവന പദ്ധതി മഹത്തരമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍.
പദ്ധതിയില്‍ നിര്‍മിക്കുന്ന പ്രഥമ വീടിന്റെ കട്ടിലവെക്കല്‍ കര്‍മം വഴിക്കടവ് മരുതയില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എം.എം.എ മേഖല പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം അധ്യക്ഷനായി. പി. ഹംസ കുഞ്ഞാപ്പു, പി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കെ.കെ.എം അമാനുല്ല ദാരിമി, അല്‍ബദര്‍ എം.ഡി അബൂബക്കര്‍ ദാരിമി, സലാം മമ്പാട്ടുമൂല, പറമ്പില്‍ ബാവഹാജി, വി.കെ അലവി, നെച്ചിയില്‍ നാണി, ഉമര്‍ മുസ്‌ലിയാര്‍ മരുത, കെ. അലവി മുസ്‌ലിയാര്‍, ഇ.കെ അനീസ് ഫൈസി, ഉസ്മാന്‍ മാസ്റ്റര്‍, ബഷീര്‍ മൗലവി, അലി മുസ്‌ലിയാര്‍ തമ്പുരാട്ടിക്കല്ല് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."