റോഡ് പണി; ടൗണിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധം
പെരിന്തല്‍മണ്ണ: അറ്റകുറ്റപ്പണികള്‍ക്കായി ജൂബിലി റോഡ് അടച്ചിട്ട് ദിവസങ്ങളായിട്ടും പണികള്‍ ഇഴഞ്ഞുനീങ്ങുന്നത് മൂലം നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധം ശക്തം. തകര്‍ന്ന് തരിപ്പണമായ റോഡ് നവീകരണത്തിനായി ശനിയാഴ്ച മുതലാണ് അടച്ചത്.മതിയായ ഗതാഗത മുന്നൊരുക്കങ്ങള്‍ നടത്താതെ റോഡ് അടച്ചതോടെ നഗരത്തിലെ കുരുക്കും വര്‍ധിച്ചു.
ഈ സാഹചര്യത്തിലും നവീകരണ പ്രവര്‍ത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ മതിയായ തൊഴിലാളികളും ഇല്ലാത്ത അവസ്ഥയാണ് നിലവില്‍. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും വിവിധ സംഘടനകളും രംഗത്തെത്തി. നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ തീര്‍ത്ത് ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മുനിസിപ്പല്‍ എഞ്ചിനീയര്‍ക്ക് പരാതി നല്‍കി.
യാത്രക്കാരുടെ ദുരിതം പരിഹരിക്കാന്‍ നടപടികളുണ്ടാകണെമെന്നും ബദല്‍ സംവിധാനമായി പട്ടാമ്പി, ചെര്‍പ്പുളശേരി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഊട്ടി റോഡ് വഴി കടത്തിവിടണമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ചമയം ബാപ്പു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."