ഇരിക്കൂര്‍ പഞ്ചായത്ത് ബജറ്റ് കാര്‍ഷിക-പാര്‍പ്പിട വികസനത്തിന് മുന്‍തൂക്കം
ഇരിക്കൂര്‍: കാര്‍ഷിക പാര്‍പ്പിട വികസനത്തിന് മുന്‍ തൂക്കം നല്‍കി ഇരിക്കൂര്‍ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക ബജറ്റ്. 10,39,92000 രൂപ വരവും 10,12,94,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ എം. സഫീറ അവതരിപ്പിച്ചത്.
ബജറ്റില്‍ 26,980 രൂപ മിച്ചവും പ്രതീക്ഷിക്കുന്നുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് എട്ട് ലക്ഷവും കൃഷിക്ക് 16 ലക്ഷവും മൃഗസംരക്ഷണ മേഖലക്ക് 15 ലക്ഷവും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
ഇരിക്കൂര്‍ പുഴയുടെ തീര പ്രദേശങ്ങളില്‍ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കും ടൂറിസം മേഖലയില്‍ മിനി പാര്‍ക്ക് സ്ഥാപിക്കുന്നതിനും മൂന്നു ലക്ഷം രൂപ വീതവും ബജറ്റില്‍ വകയിരുത്തി. ആരോഗ്യ മേഖലയില്‍ ഇരിക്കൂര്‍ സി.എച്ച്.സി സ്‌പെഷാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ബജറ്റ് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടിനസീര്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ടി.പി ഫാത്തിമ, കെ.ആര്‍ അശ്രഫ് , എം.വി ജനാര്‍ദനന്‍, സി.വി.എന്‍ അലീമ, എം.പി പ്രസന്ന, പി.വി പ്രേമലത, പി.പി നസീമ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.പി ഗംഗാധരന്‍ മാസ്റ്റര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. പ്രദീപ് കുമാര്‍ യോഗത്തില്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."