HOME
DETAILS
MAL
ശുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണം: എം.ഐ ഷാനവാസ്
backup
March 07 2018 | 08:03 AM
ന്യൂഡല്‍ഹി: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഭീകരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിത്യ സംഭവമായിരിക്കുന്നു. അക്രമ രാഷ്ട്രീയത്തില്‍ ഒരു പങ്കും വഹിക്കാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ സി.പി.എമ്മിന്റെ അക്രമങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ശുഹൈബിനെ മൃഗീയമായി 41 വെട്ടുവെട്ടി കൊലപ്പെടുത്തിയത് ജനാധിപത്യ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചെന്നും കേരള പൊലിസില്‍നിന്നു നീതി ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് സി.ബി.ഐക്കു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."