HOME
DETAILS

പ്രകൃതി സംരക്ഷണ വികസന പദ്ധതികള്‍ക്ക് മുഖ്യപരിഗണന നല്‍കി ചെങ്കള ഗ്രാമപഞ്ചായത്ത് ബജറ്റ്

  
backup
March 07 2018 | 08:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b4%a6


പഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളില്‍ ബോള്‍ പേനകള്‍ ഉപയോഗിക്കില്ല. ഈ സന്ദേശം പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലേക്കു വ്യാപിപ്പിക്കും
ചെര്‍ക്കള: ചെങ്കള പഞ്ചായത്ത് 2018-19 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രകൃതി സംരക്ഷണ വികസന പദ്ധതികള്‍ക്ക് മുഖ്യ പരിഗണന നല്‍കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 23.98 കോടി രൂപ വരവും 22.99 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളാണ് ബജറ്റിന്റെ കാതല്‍. ലൈഫ് ഭവന നിര്‍മാണ പദ്ധതിക്ക് രണ്ട് കോടി രൂപയും പരമ്പരാഗത തൊഴില്‍, പ്രത്യേകിച്ച് മണ്‍പാത്ര നിര്‍മാണം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തുക നീക്കിവെച്ചിട്ടുണ്ട്. ക്ലീന്‍ ചെങ്കള എന്ന സന്ദേശത്തിന് അനുസൃതമായ രീതിയില്‍ പ്രവര്‍ത്തനോന്മുഖ പദ്ധതി തയാറാക്കും.
ഭൂജല പരിപോഷണത്തിന് 20 ലക്ഷം രൂപ വകയിരുത്തി. ഭൂജല പരിപോഷണം ഒരു പദ്ധതിയായി ഒതുങ്ങാതെ ജനകീയ പ്രവര്‍ത്തനമായി ഏറ്റെടുക്കും. രണ്ട് അങ്കണവാടികളെ അടുത്ത വര്‍ഷം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. പാരമ്പര്യേതര ഊര്‍ജോപയോഗ പദ്ധതികള്‍ നടപ്പാക്കും. കോളനികളില്‍ സൗരതെരുവുവിളക്കുകളും പഞ്ചായത്ത്, ഘടക സ്ഥാപന ഓഫിസുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകളും സ്ഥാപിക്കും.
പഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളില്‍ ബോള്‍ പേനകള്‍ ഉപയോഗിക്കില്ല. ഈ സന്ദേശം പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. പ്രസിഡന്റ് ഷാഹിനാ സലിം അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഇ. ശാന്തകുമാരി ബജറ്റ് അവതരിപ്പിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  9 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  9 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  9 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  9 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  9 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  9 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  9 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  9 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  9 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  9 days ago