HOME
DETAILS

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

  
സുരേഷ് മമ്പള്ളി
December 03, 2024 | 6:12 AM

Sectarianism has put the CPM in a deep crisis in Kerala

 

കണ്ണൂര്‍: സമാനതകളില്ലാത്ത വിഭാഗീയതയാണ് ഈ സമ്മേളനകാലത്ത് സി.പി.എം അഭിമുഖീകരിക്കുന്നത്. സംഘടിതസ്വഭാവമില്ലെങ്കിലും നേതൃത്വത്തെപ്പോലും വെല്ലുവിളിക്കുന്ന വിഭാഗീയത ജില്ലാ സമ്മേളനങ്ങളിലേക്കു കടക്കുന്നതോടെ രൂക്ഷമാവുകയാണ്. മുമ്പൊക്കെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഒതുങ്ങിയ ചേരിപ്പോര് ഇത്തവണ ലോക്കല്‍ സമ്മേളനങ്ങളും കടന്ന് ഏരിയാ സമ്മേളനങ്ങളിലേക്കുകൂടി വ്യാപിക്കുകയായിരുന്നു. ചേരിപ്പോരും വിഭാഗീയതയും വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പറയുമ്പോഴും എം.വി ഗോവിന്ദനെപ്പോലും വെല്ലുവിളിച്ചാണ് പ്രാദേശികനേതാക്കളുടെ തമ്മിലടിയും പോര്‍വിളിയും. നയവ്യതിയാനത്തിന്റെയോ ഭരണവീഴ്ചയുടേയോ പേരിലല്ല പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന പ്രശ്‌നങ്ങളെന്നതു ശ്രദ്ധേയം. മുമ്പ് വി.എസ്പിണറായി പക്ഷങ്ങള്‍ തമ്മിലെ പോരിന് അത്തരം കാരണങ്ങളുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ കസേരയിളകുന്നതും കസേര കിട്ടാത്തതുമൊക്കെയാണ് പാര്‍ട്ടി വിടാനും തള്ളിപ്പറയാനുമൊക്കെ കാരണം. തിരുവനന്തപുരത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും പാലക്കാട്ടുമൊക്കെ തെരുവിലേക്കു നീണ്ട വിഭാഗീയതയുടെ പിന്നാമ്പുറം ഇതൊക്കെത്തന്നെ. ഇക്കാലമത്രയും നേതൃപദവികളിലിരുന്നവരാണ് പുതിയ നേതൃത്വം വരുന്നതില്‍ അസഹിഷ്ണുത മൂത്ത് ചേരിതിരിവുണ്ടാക്കുന്നതും മറുകണ്ടം ചാടുന്നതും. ബി.ജെ.പിയിലേക്കാണ്, ഒരു രാഷ്ട്രീയ ധാര്‍മികതയുമില്ലാതെ വിമതരില്‍ മിക്കവരുടെയും കൂടുമാറ്റമെന്നതാണ് സി.പി.എമ്മിന് ഏറെ തലവേദനയാകുന്നത്. ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്തംഗവും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ ബിപിന്‍ സി.ബാബു കഴിഞ്ഞദിവസമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം മംഗലപുരത്ത് രണ്ടുതവണ ഏരിയാ സെക്രട്ടറി കസേരയിലിരുന്ന മധു മുല്ലശ്ശേരിയും ബി.ജെ.പി.യില്‍ ചേക്കേറാനുള്ള ഒരുക്കത്തിലാണ്. സി.പി.എമ്മിലെ അസംതൃപ്തരെ പാളയത്തിലെത്തിക്കാനുള്ള പണി ബി.ജെ.പിയിലും തകൃതിയാണ്.

അനര്‍ഹമായി പാര്‍ട്ടിപദവികളിലെത്തിയവരും കാലങ്ങളായി പദവികളില്‍ തുടരുന്നവരുമാണ് ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ പുതിയ രാഷ്ട്രീയ ലാവണങ്ങള്‍ തേടുന്നത്. അഴിമതി ആരോപണം മുതല്‍ സ്ത്രീവിഷയങ്ങളില്‍ വരെ പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കിയവരാണ് ഇവരില്‍ പലരും. ആലപ്പുഴയില്‍ പാര്‍ട്ടിവിട്ട ബിപിന്‍ സി.ബാബു ഒരു വര്‍ഷംമുമ്പ് അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. ഭാര്യയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്. പെണ്‍സുഹൃത്തുമായി ജില്ലാ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ വിനോദയാത്ര പോയതും വിവാദമായിരുന്നു. കഴിഞ്ഞദിവസം മംഗലപുരം ഏരിയ കമ്മിറ്റി യോഗത്തില്‍ നിന്ന് നിലവിലെ സെക്രട്ടറി മധു മുല്ലശേരി ഇറങ്ങിപ്പോയതിനു കാരണം മൂന്നാമതും ഏരിയാ സെക്രട്ടറിയാക്കാത്തതിന്റെ പേരിലായിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് എം.ജലീലിനെ ജില്ലാനേതൃത്വം നിര്‍ദേശിച്ചതാണ് മധുവിനെ ചൊടിപ്പിച്ചത്. വിഭാഗീയതയുടെ പേരിലാണ് തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെ എം.വി.ഗോവിന്ദന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നതാണ് കൊച്ചുമോന്റെ കസേരതെറിപ്പിച്ചത്. പത്തനംതിട്ട കൊടുമണ്‍ ഏരിയാ സമ്മേളനത്തിലും ചേരിതിരിഞ്ഞ് മത്സരമുണ്ടായി. ജില്ലാ സെക്രട്ടറിയുടെ നോമിനിയായ ആര്‍.ബി രാജീവ്കുമാര്‍ വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിയായത്.


വിമര്‍ശനം നേതൃത്വത്തിനെതിരേയും

മറ്റു പാര്‍ട്ടികളില്‍നിന്നെത്തുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് അനര്‍ഹമായ പദവികള്‍ നല്‍കുന്നതും സി.പി.എമ്മിലെ പുതിയ പോരിന് ആക്കംകൂട്ടുന്നുണ്ട്. കോണ്‍ഗ്രസ് വിട്ടുവന്നയാളെ ജില്ലാ സെക്രട്ടറിയുടെ താല്‍പര്യത്തില്‍ ലോക്കല്‍ സെക്രട്ടറിയാക്കിയതാണ് പാലക്കാട്ടെ സി.പി.എമ്മില്‍ ഭിന്നത രൂക്ഷമാക്കിയത്. ഇ.എം.എസ് സ്മാരകമെന്ന പേരില്‍ വിമതര്‍ ഓഫിസും തുറന്നു. പാലക്കാട്ടെ ഏരിയാ സമ്മേളനങ്ങളില്‍ എം.വി ഗോവിന്ദനും എ.കെ ബാലനും എം.ബി രാജേഷിനുമെതിരേ അതിരൂക്ഷ വിമര്‍ശനങ്ങളാണുയര്‍ന്നത്. വടിവൊത്ത ഭാഷയില്‍ വിഡ്ഢിത്തം വിളമ്പുന്നവര്‍ എന്നാണ് ഗോവിന്ദനും രാജേഷിനുമെതിരേ ഏരിയാ സമ്മേളനങ്ങളിലുയര്‍ന്ന വിമര്‍ശം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടറിക്കസേരയിലിരുന്ന കാലത്തെ അച്ചടക്കവും ഐക്യവും എം.വി ഗോവിന്ദന്‍ വന്നതോടെ അസ്തമിച്ചെന്ന വിമര്‍ശനവും സമ്മേളനപ്രതിനിധികള്‍ ഉയര്‍ത്തി. കൊഴിഞ്ഞാമ്പാറ, ഒറ്റപ്പാലം ഏരിയാ സമ്മേളനങ്ങളിലാണ് നേതൃത്വത്തിനെതിരേ അതിരൂക്ഷ എതിര്‍പ്പുയര്‍ന്നത്. മാധ്യമങ്ങള്‍ക്കുമുന്നില്‍ നാഴികയ്ക്കു നാല്‍പ്പതുവട്ടം പ്രത്യയശാസ്ത്രവും തത്വശാസ്ത്രവും പറഞ്ഞാല്‍ സാധാരണ പ്രവര്‍ത്തകര്‍ക്കു പോലും ദഹിക്കില്ലെന്നാണ് എം.വി ഗോവിന്ദനെതിരേ കോഴിക്കോട് ജില്ലയിലെ ചില ഏരിയാ സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം. കണ്ണൂരില്‍ വിമര്‍ശനശരമേറ്റവരില്‍ മുന്നില്‍ ഇ.പി ജയരാജനാണ്. പി.പി ദിവ്യയുടെ അതിരുവിട്ട നടപടികളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി തളിപ്പറമ്പ്, പാപ്പിനിശേരി ഏരിയാ സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. ഡിസംബര്‍ 10നു തുടങ്ങുന്ന ജില്ലാ സമ്മേളനങ്ങള്‍ ഫെബ്രുവരി 11നാണ് സമാപിക്കുക. ജില്ലാ സമ്മേളനങ്ങളെങ്കിലും വിഭാഗീയത തീണ്ടാതിരിക്കാനുള്ള ജാഗ്രതയിലാണ് സി.പി.എം നേതൃത്വം. പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ജി.സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും അതിന്റെ ഭാഗമായി നടക്കുന്നുണ്ട്.

Sectarianism has put the CPM in a deep crisis in Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിന്നും ഫോമിലുള്ള സൂപ്പർതാരം പുറത്ത്, പന്ത് തിരിച്ചെത്തി; ഇതാ ലോക ചാമ്പ്യന്മാരെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  2 days ago
No Image

ദുബൈയിലെ ടാക്സി നിരക്കുകളിൽ മാറ്റം; പീക്ക്-അവർ നിരക്കുകൾ പുനഃക്രമീകരിച്ചു

uae
  •  2 days ago
No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  2 days ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  2 days ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  2 days ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  2 days ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  2 days ago
No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  2 days ago
No Image

പൊന്നുംവിലയുള്ള സൂപ്പർതാരം പുറത്തേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഹൈദരാബാദ്

Cricket
  •  2 days ago
No Image

ഉംറ നിർവഹിക്കാനായി പോകുന്ന യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 6 സുപ്രധാന നിയമങ്ങൾ

uae
  •  2 days ago