HOME
DETAILS

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

  
Web Desk
December 03 2024 | 09:12 AM

Tragic Scene Unfolds at Alappuzha Medical College Campus as Loved Ones Mourn

ആലപ്പുഴ: ഇന്നലെ വരെ തങ്ങളോടൊത്ത് ചേര്‍ന്നിരുന്നവരാണ്. ഏറെയേരെ വിശേഷങ്ങള്‍ പറഞ്ഞവര്‍..കുസൃതികള്‍ കാണിച്ചവര്‍..ഒടുവില്‍ ഒരാഘോഷത്തിന്റെ കോലാഹലങ്ങളോടെ തിരിച്ചുവരാമെന്ന് കലപിലകൂട്ടി ഇറങ്ങിയവര്‍. ഒടുക്കം ചേതനയറ്റ് വെള്ളപുതച്ച് നിരന്ന് കിടക്കുന്നത് കണ്ടപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ക്യാംപസ് ഒന്നാകെ തേങ്ങി. അവരറിയുന്നവരും അറിയാത്തവരും അവരെ അറിയുന്നവരും അറിയാത്തവരും. പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ അവര്‍ തേങ്ങലോടെ പ്രാര്‍ഥനയായി. കരഞ്ഞു തീരാത്ത നോവില്‍ വിങ്ങി പൂക്കളര്‍പ്പിച്ചു. 

കളര്‍കോട് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഇവര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്. മന്ത്രി വീണ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങി നിരവധി ജനപ്രതിനിധികളും വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമായിരുന്നു പൊതുദര്‍ശനം.

 ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ കോട്ടയം പൂഞ്ഞാര്‍ ചെന്നാട് കരിങ്ങോഴക്കല്‍ വീട്ടില്‍ ഷാജിയുടെയും ഉഷയുടെയും മകന്‍ ആയുഷ് ഷാജി, പാലക്കാട് കാവ് സ്ട്രീറ്റ് ശേഖരിപുരം ശ്രീവിഹാറില്‍ ശ്രീദീപ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ ദേവാനന്ദന്‍, ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പകര്‍ക്കിയ വീട്ടില്‍ മുഹമ്മദ് നസീറിന്റെയും മുംതാസ് ബീഗത്തിന്റെയും മകന്‍ മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ മുട്ടം വേങ്ങര പാണ്ടിയാലയില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. എല്ലാവരും 19 വയസ്സുകാരാണ്. 

കളര്‍കോടിനടുത്ത് ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രി 9.45 ഓടെ ഇവര്‍ സഞ്ചരിച്ച വാഹനം കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആറ് പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്.

ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്‌റെ മൃതദേഹം കൊച്ചിയിലേക്കും അബ്ദുല്‍ ജബ്ബാറിന്‌റെ മൃതദേഹം കണ്ണൂര്‍ വെങ്ങരയിലേക്കും കൊണ്ടുപോയി. എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദിലാണ് മുഹമ്മദ് ഇബ്രാഹിമിന്‌റെ ഖബറടക്കം നടക്കുക. മുഹമ്മദ് ഇബ്രാഹമിന്‌റെ മാതാപിതാക്കള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്.

In a heartbreaking turn of events in Alappuzha, individuals who were once full of life and joy, sharing stories and laughter, were later seen lying motionless at the Vandanam Medical College campus.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  2 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  2 days ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  2 days ago
No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  2 days ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  2 days ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  2 days ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  2 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  2 days ago