HOME
DETAILS

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

  
December 03 2024 | 12:12 PM

Rare Bird Species Smuggled from Thailand Repatriated Accused Remanded

കൊച്ചി: തായ്ലൻഡിൽ നിന്ന് കൊച്ചിയിലേക്ക് കടത്തിക്കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ  ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിരിച്ചയച്ചു. തായ്ലൻഡിലെ അനിമൽ ക്വാറന്‍റൈന്‍ അതോറിറ്റി അധികൃതർ പക്ഷികളെ ഏറ്റുവാങ്ങി. 

അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെ കടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരെ കോടതിയിൽ ഹാജരാക്കി. പ്രതികളെ ഈ മാസം17വരെ റിമാൻ്റ് ചെയ്തു. ഞായറാഴ്ച രാത്രി തായ് എയർവേസിന്‍റെ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ യാത്രക്കാരുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്. വേഴാമ്പലുകൾ ഉൾപ്പെടെയുള്ള 14 അപൂർവം ഇനം പക്ഷികളെയാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. ഇക്കൂട്ടത്തിൽ 25,000 മുതൽ രണ്ട് ലക്ഷം രൂപ വരെ വിലവരുന്ന പക്ഷികൾ ഉണ്ടായിരുന്നു.

വിമാനത്താവളത്തിലെത്തിയ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജുകള്‍ പരിശോധിച്ചപ്പോഴാണ് അപൂര്‍വയിനത്തിൽപ്പെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്. 75,000 രൂപ പ്രതിഫലത്തിന് വേണ്ടിയാണ് പക്ഷികളെ കടത്തിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

Authorities have successfully repatriated rare bird species smuggled from Thailand, while the accused have been remanded in custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്ലെക്സിബിൾ ജോലി സമയം കൂടുതൽ ഇമാറാത്തികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കും; യുഎഇയിലെ തൊഴിൽ വിദ​ഗ്ധർ 

uae
  •  4 days ago
No Image

ബാഴ്സയുടെ പഴയ നെടുംതൂണിനെ റാഞ്ചാൻ മെസിപ്പട; വമ്പൻ നീക്കത്തിനൊരുങ്ങി മയാമി

Football
  •  4 days ago
No Image

എടപ്പാളിൽ സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു; 12 പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

മിഡിൽ ഈസ്റ്റിലെ ആദ്യ 6G പരീക്ഷണം വിജയം; സെക്കന്റിൽ 145 ജിബി വേഗതയുമായി റെക്കോർഡ് നേട്ടം

uae
  •  4 days ago
No Image

കുരവയിട്ടും കൈമുട്ടിയും പ്രിയപ്പെട്ടവരെ വരവേറ്റ് ഗസ്സക്കാര്‍; പലരും തിരിച്ചെത്തുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷം

International
  •  4 days ago
No Image

സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ് അവൻ തകർക്കും: കൈഫ്

Cricket
  •  4 days ago
No Image

പാക്ക്-അഫ്ഗാൻ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇ; ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ആഹ്വാനം

uae
  •  4 days ago
No Image

2026 ടി-20 ലോകകപ്പ് ഞാൻ ഇന്ത്യക്കായി നേടിക്കൊടുക്കും: പ്രവചനവുമായി സൂപ്പർതാരം

Cricket
  •  4 days ago
No Image

അധിക സര്‍വീസുകളുമായി സലാം എയര്‍; കോഴിക്കോട് നിന്ന് മസ്‌കത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു

oman
  •  4 days ago
No Image

ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

Kerala
  •  4 days ago