HOME
DETAILS

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

  
Web Desk
December 03, 2024 | 2:41 PM

FIR against KSRTC driver in Alappuzha accident

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍.വാഹനം അലക്ഷ്യമായി ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തിരിക്കുന്നത്. ആദ്യ വിവരപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതെന്ന് പൊലിസിന്‍റെ ഇതിനെക്കുറിച്ച് നൽക്കുന്ന വിശദീകരണം. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുമെന്നും പൊലിസ് പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു നാടിനെയാകെ നടുക്കിയ ദാരുണമായ വാഹനാപകടം നടന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേര്‍ന്നത്. കാറിൽ 11 പേരാണ് സഞ്ചരിച്ചിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകൾക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട് അവരും ചികിത്സയിലാണ്. 

വാഹനാപകടത്തിന് കാരണം പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണെന്നാണ് ഗതാഗത വകുപ്പിന്‍റെ കണ്ടെത്തല്‍. കനത്ത മഴയും, വാഹനം ഓടിച്ച ആളുടെ പരിചയകുറവും, ഓവർ ലോഡും, വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. അതേസമയം, വാഹനം നൽകിയത് വാടകയ്ക്കല്ലെന്ന് വാഹന ഉടമ ഷാമിൽ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായി പരിചയമുണ്ട്. പരിചയത്തിന്റെ പേരിലാണ് വാഹനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  4 minutes ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  10 minutes ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  12 minutes ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  20 minutes ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  27 minutes ago
No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  38 minutes ago
No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  an hour ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  2 hours ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Cricket
  •  2 hours ago
No Image

ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞു; ഇനി അല്‍ഐന്‍ ബുക്ക് ഫെസ്റ്റിവലിന്റെ ദിനങ്ങള്‍; ഇന്ന് മുതല്‍ ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവം

uae
  •  2 hours ago